Latest NewsIndiaNews

അതിർത്തിയിൽ 18,000 അടി ഉയരത്തില്‍ 96 ഔട്ട്‌പോസ്റ്റുകള്‍ നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: 96 ഔട്ട് പോസ്റ്റ് പുതിയതായി നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ. ചൈനീസ് കടന്നുകയറ്റവും ഭീഷണിയും ചെറുക്കാന്‍ വേണ്ടിയാണ് ഇന്ത്യ ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ ഔട്ട് പോസ്റ്റ് നിർമ്മിക്കാൻ തീരുമാനിച്ചത്. ഇത് ഇന്തോ ടിബറ്റ് ബോര്‍ഡര്‍ പോലീസിന്റെ ഔട്ട് പോസ്റ്റായിരിക്കും.

ഈ തീരുമാനം ആഭ്യന്തര, പ്രതിരോധ, വിദേശകാര്യ വകുപ്പുകളുടെ കൂടിയാലോചനയ്ക്ക് ശേഷമാണ്. ഇതോടെ 3488 കിലോമീറ്റര്‍ നീളം വരുന്ന അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന് എളുപ്പത്തില്‍ എത്തിച്ചേരാന്‍ ഈ ഔട്ട് പോസ്റ്റുകള്‍ സഹായകരമാകും.

read also: ഇന്ത്യയിലെ ഈ സംസ്ഥാനത്ത് അടിമവേല വ്യാപകമാകുന്നു: ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

ഈ പോസ്റ്റുകള്‍ ചൈനീസ് നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിക്കത്തക്ക വിധത്തില്‍ 12,000 മുതല്‍ 18,000 അടി ഉയരങ്ങളിലായിരിക്കും. ഇന്ത്യ-ചൈനാ അതിര്‍ത്തിയിലെ ഔട്ട്‌പോസ്റ്റുകളുടെ എണ്ണം ഇവ കൂടി വരുന്നതോടെ 272 ആകും. ഇതിനൊപ്പം 9000 പേര്‍ നിരക്കുന്ന ഒമ്പതു ബറ്റാലിയന്‍ കൂടി ചേര്‍ത്ത് സേനയുടെ ശക്തി കൂട്ടാനും ഉദ്ദേശമുണ്ട്. അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ അതിര്‍ത്തിയിലേക്ക് 25 ആധുനിക റോഡുകള്‍ നിര്‍മ്മിക്കുമെന്ന് കഴിഞ്ഞ വര്‍ഷം രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button