ന്യൂഡൽഹി ; കള്ളപ്പണം സംബന്ധിച്ച വിവരം നൽകുന്നവർക്ക് ഇനി സമ്മാനമായി ലഭിക്കുന്നത് അഞ്ചുകോടി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിറ്റി) രഹസ്യവിവരം നല്‍കുന്നവര്‍ക്കുളള പാരിതോഷികം പുതുക്കി നിശ്ചയിച്ചു. ഇന്‍കം ടാക്സ് ഇന്‍ഫോര്‍മെന്‍റ്സ് റിവാര്‍ഡ് സ്കീം 2018 പ്രകാരം വെളിപ്പെടുത്താത്ത അനധികൃത സ്വത്തുക്കളെക്കുറിച്ച് വിവരം നല്‍കിയാല്‍ പിടിച്ചെടുക്കുന്നതിന്‍റെ 10 ശതമാനം മൂല്യം വിവരം നല്‍കുന്ന വ്യക്തിക്കോ/ വ്യക്തികള്‍ക്കോ ലഭിക്കും. അഞ്ച് കോടിയാവും ഇതിന്റെ പരമാവധി പരിധി.
അതേസമയം വിദേശത്തുളളതോ, വിദേശത്ത് നിന്ന് കടത്തിക്കൊണ്ട് വന്നതോ ആയ സ്വത്തുക്കള്‍, ബിനാമി ഇടപാടുകള്‍, ടാക്സ് വെട്ടിച്ച സ്വത്തുക്കള്‍ എന്നിവ കള്ളപ്പണത്തോടൊപ്പമോ അല്ലാതെയോ കാട്ടിക്കൊടുത്താല്‍ വിവരം നല്‍കുന്ന വ്യക്തിക്ക് ഒരു പക്ഷേ അഞ്ചുകോടിക്ക് മുകളിലേക്ക് ലഭിച്ചേക്കാം.
അതിനാൽ കള്ളപ്പണം, വിദേശത്തുളളതോ വിദേശത്ത് നിന്ന് കടത്തിയതോ ആയ കണക്കില്‍ പെടാത്ത സ്വത്ത്, ബിനാമി ഇടപാടുകള്‍ തുടങ്ങിയവയെ സംബന്ധിച്ച് ഏത് തരത്തിലുളള വിവരങ്ങളും കൈമാറാം. വര്‍ദ്ധിപ്പിച്ച റിവാര്‍ഡ് തുകയിലൂടെ വേഗം കള്ളപ്പണം കണ്ടെത്താന്‍ സാധ്യമായേക്കുമെന്ന പ്രതീക്ഷയിലാണ് ഇന്‍കം ടാക്സ് വകുപ്പ്.
Post Your Comments