Latest NewsKeralaNewsIndia

കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്‌തുക്കൾ പുതിയ പാക്കറ്റിലാക്കിയ സംഭവം: കമ്പനി ഉടമകളെയും അറസ്റ്റ് ചെയ്യും

കൊച്ചി: കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്‌തുക്കൾ പുതിയ പാക്കറ്റിലാക്കി വിൽപ്പന നടത്തിയ സംഭവം കോണ്ടിനെന്റൽ മിൽക്കോസ് കമ്പനി ഉടമകളെയും അറസ്റ്റ് ചെയ്യും. ഉടമകളുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. ജയ്പൂർ ആസ്ഥാനമാക്കിയുള്ള മൾബറി എന്ന കമ്പനിയാണ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

also read:കാലാവധി കഴിഞ്ഞ മരുന്നു കുത്തി വെച്ച് 12 കുട്ടികള്‍ ഗുരുതരാവസ്ഥയിൽ

കൊച്ചി മരടിൽ പ്രവർത്തിക്കുന്ന കാർവാർ എന്ന സ്ഥപനത്തിൽ നിന്നായിരുന്നു കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്‌തുക്കൾ പുതിയ പാക്കറ്റിലാക്കിയതായി കണ്ടെത്തിയത്. പാക്കറ്റുകൾ മാറ്റിയത് കമ്പനി നേരിട്ടാണെന്നാണ് ഉടമകൾ വെളിപ്പെടുത്തിയിരുന്നു. മരട് നെട്ടൂർ പിഡബ്ല്യൂഡി റോഡിൽ പ്രവൃത്തിക്കുന്ന കാർ വാർ എന്ന സ്ഥാപനത്തിൽ മരട് നഗരസഭ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിരം പുറത്തായത്. കേരളത്തിലെ വിപണിയിൽ വിൽപ്പന നടത്തുന്ന 20 ഓളം പ്രമുഖ ബ്രാൻഡുകളുടെ കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ പുതിയ പാക്കറ്റിലാക്കി വീണ്ടും വിപണിയിലെത്തിക്കുകയായിരുന്നു ഇവിടെ.സംഭവം പുറത്ത് വന്നതോടെ ശക്തമായ നടപടിയുമായി പോലീസും പൊതുജനവും രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button