
ഹൈദരാബാദ്: തെലങ്കാനയില്‍ 12 കുട്ടികള്‍ കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവെച്ചതിനെത്തുടര്‍ന്ന് ചികിത്സയില്‍.ഗാവണ്മെന്റിന്റെ നിയന്ത്രണത്തിലുള്ള ഗാന്ധി ജനറൽ ആണ് സംഭവം.ആന്റിബയോട്ടിക് കുത്തിവെപ്പെടുത്ത കുട്ടികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇൻജെക്ഷൻ എടുത്ത കുറച്ചു സമയങ്ങാൾക്കുള്ളിൽ തന്നെ കുട്ടികൾ അലർജി സ്വഭാവം കാണിക്കുകയും കുട്ടികള്‍ക്ക് വിറയലും പനിയും ഛര്‍ദിയും അനുഭവപ്പെടുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.കുട്ടികളുടെ നില വഷളായതിനെത്തുടര്‍ന്ന് ഇവരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു നേഴ്‌സുമാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.
സംഭവത്തില്‍ മുതിര്‍ന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.
Post Your Comments