Latest NewsNewsGulf

കള്ളന്മാരെ തുരത്താൻ പുതിയ തന്ത്രവുമായി ദുബായ് പോലീസ്

ദുബായ്: കള്ളന്മാരെ തുരത്താനും അവരുടെ കയ്യിൽ നിന്ന് രക്ഷപെടുന്നതിനും വേണ്ടി പുതിയ സ്മാർട്ട് ഇലക്ട്രോണിക് സംവിധാനം നിലവിൽ വരുന്നു. സെക്കണ്ടുക്കൾക്കുള്ളിൽ പുക പടലം നിറഞ്ഞ് അക്രമകാരിയെ കീഴ്പ്പെടുത്താൻ സഹായിക്കുന്ന സംവിധാനമാണ് നിലവിൽ വരുന്നത്.

ഇതിനോടകം തന്നെ ഈ ഉപകരണം എത്തിക്കുന്നതിനായി ദുബായ് പോലീസ് കരാറിൽ ഒപ്പുവച്ചു. സെക്യൂരിറ്റി അലാറം മുതലായ സുരക്ഷാ മാർഗ്ഗങ്ങൾ പരിചയപ്പെടുത്തിയ കമ്പനിയാണ് ഈ പുതിയ കണ്ടുപിടിത്തത്തിന് പിറകിൽ.

read also: ടാക്സിയിൽ മറന്നു വച്ച ഐഫോൺ നിമിഷനേരം കൊണ്ട് കണ്ടെത്തി ദുബായ് പോലീസ്

നിമിഷ നേരങ്ങൾ കൊണ്ട് പുക പടലം നിറച്ച് ആക്രമിച്ച് കടക്കുന്ന ആളെ പരിഭ്രമത്തിലാക്കുകയും അതുവഴി പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതുമാണ് ഫോഗ് ഗാർഡ് ഇലക്ട്രോണിക് ഉപകരണത്തിന്റെ പ്രവർത്തന രീതി. ഉപകരണത്തിൽ ഉള്ള ജനറേറ്ററിന്റെ സഹായത്തോടെ പുക അക്രമകാരിയുടെ കാഴ്ച തടസപ്പെടുത്തുകയും ഇതിലൂടെ പ്രതിയോഗിയെ കീഴ്പ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button