തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലിഗയെ മല്‍പ്പിടുത്തത്തിനിടെ കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നെന്നാണ് പ്രത്യേക അന്വേഷണസംഘം പറയുന്നത്. രണ്ട് യുവാക്കളും ലിഗയും തമ്മില്‍ മല്‍പ്പിടുത്തമുണ്ടായി. തുടര്‍ന്ന് കഴുത്തില്‍ വള്ളികൊണ്ട് കുടുക്കിട്ട് കെട്ടി തൂക്കുകയായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. വള്ളിക്കുരുക്കില്‍ നിന്നും മുടിനാര് കണ്ടെത്തിയിട്ടുണ്ട്. ലിഗ അടിവസ്ത്രം ധരിച്ചിട്ടില്ലായിരുന്നെന്നും ലെഗ്ഗിന്‍സും ടീഷര്‍ട്ടുമായിരുന്നു വേഷമെന്നുമാണ് വിവരം.
മരത്തില്‍ കെട്ടിതൂക്കിയിട്ട് ആത്മഹത്യ എന്ന് വരുത്തിതീര്‍ക്കാനായിരുന്നു പ്രതികളുടെ നീക്കം. പിന്നീടു മൃതദേഹം ജീര്‍ണിച്ച്, തലയറ്റു താഴെവീഴുകയായിരുന്നു. ലിഗയും മറ്റു രണ്ടുപേരും സഞ്ചരിച്ചതെന്നു സംശയിക്കുന്ന ഫൈബര്‍ ബോട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍നിന്നു വിരലടയാളവിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു.
വിഷാദരോഗത്തിനു ചികിത്സയിലിരിക്കേ തിരുവനന്തപുരം പോത്തന്‍കോട് ആശുപത്രിയില്‍നിന്ന് ഇറങ്ങിയ ലിഗ, നേരേ കോവളത്തേക്കാണു പോയത്. അവിടെ ലിഗയുമായി സൗഹൃദം സ്ഥാപിച്ച യുവാക്കള്‍ ബോട്ട് യാത്രയ്ക്കു പ്രേരിപ്പിച്ചു കൂട്ടിക്കൊണ്ടുപോയതാകാമെന്നു പോലീസ് സംശയിക്കുന്നു. തുടര്‍ന്ന് വാഴമുട്ടത്തെ കണ്ടല്‍ കാടുകളില്‍ എത്തിയപ്പോള്‍ യുവാക്കളുടെ ഉപദ്രവ ശ്രമം ലിഗ എതിര്‍ത്തിരിക്കാം ഇതാവും കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
ഫോറന്‍സിക് പരിശോധനയുടെ സൂചനപ്രകാരം അന്വേഷണം പുരോഗമിക്കുകയാണെന്നു സിറ്റി പോലീസ് കമ്മിഷണര്‍ പി. പ്രകാശ് പറഞ്ഞു ലിഗയെ ആളൊഴിഞ്ഞ തുരുത്തില്‍ എത്തിച്ചതായി സംശയിക്കുന്ന രണ്ടുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. എന്നാല്‍, പുരുഷ ലൈംഗികത്തൊഴിലാളിയല്ല കൊലനടത്തിയതെന്നും അന്വേഷണസംഘം വ്യക്തമാക്കി.
Post Your Comments