മനാമ: ഏഴ് വര്‍ഷമായി ഓര്മ നഷ്ടപ്പെട്ട് ബഹ്റൈനില്‍ ആശുപത്രിയില്‍ കിടക്കുന്ന എറണാകുളം സ്വദേശി പൊന്നന്റെ നാട്ടിലെ ബന്ധുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ച് കണ്ടെത്തുന്നതിനും ഇദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനുമായി അന്വേഷിച്ച് നടപടിയെടുക്കാന്‍ കേരള മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസിലെ കംപ്യൂട്ടര്‍ സെല്‍ അണ്ടര്‍ സെക്രട്ടറി അറിയിച്ചു.
ഏഴ് വര്‍ഷമായി സ്വയം മറന്ന നിലയില്‍ ആശുപത്രി കിടക്കയില്‍ കഴിയുന്ന എറണാകുളം സ്വദേശിയായ 52 കാരനെ കുറിച്ചുള്ള വാര്‍ത്ത മാധ്യമം പത്രമാണ് പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് ഇയാളെ കുറിച്ചുള്ള ചില സൂചനകള്‍ നല്കി. ഈ സൂചനകള്‍ വഴിയാണ് പൊന്നന് എന്ന വിളിപ്പേരും എറണാകുളം ജില്ലക്കാരനാണെന്നും പെയിന്റിങ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റതായും വെളിപ്പെട്ടത്.
read also: പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ വഴിയരികിൽ അബോധാവസ്ഥയില്‍: കാരണമറിഞ്ഞവർ അമ്പരപ്പിൽ
ആശുപത്രിയില്‍ കഴിയുന്ന പൊന്നന് തന്റെ പേര് പൊന്നപ്പന് എന്ന് ചിലപ്പോള്‍ പറയുന്നുണ്ടെങ്കിലും ചിലപ്പോള്‍ മറ്റ് പേരാണ് പറയുക. ബന്ധുക്കളെ കുറിച്ചോ നാടിനെ കുറിച്ചോ ഇദ്ദേഹത്തിന് കൃത്യമായ ധാരണയില്ല. ആശുപത്രി രേഖകളില്‍ ‘പുരു’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പാസ്പോര്‍ട്ട് നമ്പരോ മറ്റ് രേഖകളോ ആശുപത്രിയിലും ഇല്ല. ആദ്യം സല്‍മാനിയ ആശുപത്രിയില്‍ കഴിഞ്ഞ പൊന്നനെ തുടര്‍ന്ന് മുഹറഖ് ജെറിയാട്രിക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉറ്റവരും ഉടയവരും ഇല്ലാത്ത രോഗികളെ പരിചരിക്കുന്ന ഇവിടെ ഇദ്ദേഹം എളുപ്പം സുഖം പ്രാപിച്ചുവെങ്കിലും ഓര്മ തിരികെ കിട്ടാത്ത നിലയിലാണ്
Post Your Comments