ലണ്ടന്‍: 35 ദിവസത്തോളം ശ്വാസം കിട്ടാതെ കൊറോണയോട് മല്ലിട്ട് കോമയില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ക്ക് അത്ഭുത രക്ഷപെടല്‍. ഡോ.അനുഷ ഗുപ്തയെന്ന നാല്‍പ്പതുകാരിയാണ് ജീവിതത്തിലേക്ക് അത്ഭുതകരമായ മടങ്ങിവരവ് നടത്തിയത്. മുപ്പത്തഞ്ച് ദിവസത്തോളം ഇസിഎംഒ യില്‍ കഴിഞ്ഞ ശേഷമാണ് ഈ സന്തോഷം അനുഷയ്ക്ക് ലഭിച്ചത്. എക്‌മോയിലൂടെ ജീവന്‍ നീട്ടിയെടുക്കാനുള്ള ശ്രമത്തിനു മുന്നോടിയായി കുടുംബാംഗങ്ങളോടു ഡോ. അനുഷ വിട പറഞ്ഞിരുന്നു. എന്നാൽ ശ്വാസകോശത്തിന്റെ സഹായമില്ലാതെ രക്തത്തില്‍ ഓക്‌സിജന്‍ എത്തിക്കുന്നതിനുള്ള സംവിധാനമാണ് എക്‌മോ. രോഗിയുടെ ശ്വാസകോശത്തിന് തകരാര്‍ സംഭവിക്കുമ്ബോള്‍ താല്‍ക്കാലിക ശ്വാസകോശം പോലെ പ്രവര്‍ത്തിക്കുന്ന ജീവന്‍രക്ഷാ ഉപകരണമാണിത്. മരിക്കാന്‍ പോകുന്ന രോഗിയെ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് എക്‌മോ ഉപയോഗിക്കുന്നത്.
എന്നാൽ ഇന്ത്യന്‍ വംശജയായ അനുഷ യുകെയില്‍ ഫാമിലി ഫിസിഷ്യനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. തന്റെ നാല്‍പതാമത്തെ പിറന്നാള്‍ കഴിഞ്ഞ് രണ്ട് ആഴ്ചയ്ക്ക് ശേഷമാണ് അനുഷയ്ക്ക് കൊറോണ പിടിപെടുന്നത്. രോഗം പെട്ടെന്ന് മൂര്‍ച്ഛിച്ചു. ഓക്സിജന്റെ അളവ് എണ്‍പതിലും താഴെയായി. 150 ദിവസത്തോളം മാഞ്ചസ്റ്ററിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. ആരോഗ്യനില വീണ്ടും വഷളായതോടെ അനുഷയെ വെന്റിലേറ്ററിലേക്ക് മാറ്റി. ദിവസങ്ങള്‍ക്ക് ശേഷം ഇസിഎംഒയിലേക്കും മാറേണ്ടി വന്നു. ഇവിടെ അബോധാവസ്ഥയില്‍ കഴിഞ്ഞ ദിവസങ്ങള്‍ക്കൊടുവിലാണ് അവര്‍ക്ക് പുതുജീവന്‍ ലഭിച്ചത്. ഭര്‍ത്താവും മകളുമുള്‍പ്പെടെയുള്ള വീട്ടുകാരാണ് തന്റെ മടങ്ങി വരവിന്റെ ഓരോ ചുവടുകള്‍ക്ക് പിന്നിലുമുള്ളതെന്ന് അനുഷ പറയുന്നു. ഏതൊരാവശ്യത്തിനും അവര്‍ ഒപ്പമുള്ളത് ധൈര്യം പകരുന്നുവെന്നും അനുഷ പറയുന്നു.
Post Your Comments