തിരുവനന്തപുരം: സാമൂഹ്യ പ്രവർത്തക അശ്വതി ജ്വാലയെ രക്ത സമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലിഗയുടെ പേരിൽ പണപ്പിരിവ് നടത്തിയെന്ന പരാതിക്ക് പുറമെ അശ്വതിക്ക് മേൽ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ് എന്ന് അശ്വതിയും സഹ പ്രവർത്തകരും പറയുന്നു. പോലീസ് അന്വേഷണം സമൂഹ മാധ്യമങ്ങളിൽ വിവാദമായിരുന്നു.
അശ്വതിക്ക് പിന്തുണയുമായി നിരവധി പേര് ആണ് സമൂഹ മാധ്യമങ്ങൾ വഴി പ്രതികരിക്കുന്നത്. സർക്കാരിനെതിരെയുള്ള പ്രതികരണത്തിന് ഫലമാണ് അശ്വതിക്ക് മേൽ ഉണ്ടായ കേസെന്നു പ്രതിപക്ഷ നേതാവ് ചെന്നിത്തല അശ്വതിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ലിഗയുടെ സഹോദരി ഇലിസ പണപ്പിരിവിന്റെ വിഷയം നിഷേധിച്ചു രംഗത്തെത്തുകയും ചെയ്തിരുന്നു.
Post Your Comments