ന്യൂഡല്‍ഹി•ബലാത്സംഗ കേസില്‍ ജയിലിലായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാമിന്റെ ജയിലിനുള്ളിലെ ശബ്ദരേഖ പുറത്ത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആശാറാം ജിയിലില്‍ നിന്നുള്ള ടെലിഫോണ്‍ സംഭാഷണത്തിന്റെ ശബ്ദ രേഖയാണ് ചര്‍ച്ചയാകുന്നത്. ആശാറാം ജയിലില്‍ നിന്ന് വിളിച്ച 15 മിനിറ്റ് നീണ്ട സംഭാഷണത്തിന്റെ ഭാഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
നല്ല ദിനങ്ങള്‍ വരാന്‍ പോകുന്നുവെന്ന ആശാറാം ബാപ്പുവിന്റെ ശബ്ദ രേഖയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ആശാറാം ജയിലില്‍ നിന്ന് വിളിച്ച സംഭാഷണത്തിന്റെ റെക്കോഡിങ്ങാണിതെന്ന കാര്യം ജോധ്പുര്‍ സെന്‍ട്രല്‍ ജെയില്‍ ഡിഐജി വിക്രം സിങ് സ്ഥിരീകരിച്ചു.
ജയില്‍ അധികൃതരുടെ അനുവാദപ്രകാരമായിരുന്നു ആശാറാം ഫോണ്‍ സംഭാഷണം നടത്തിയത്. തടവുകാര്‍ക്ക് മാസത്തില്‍ ഒരിക്കല്‍ 80 മിനിറ്റ് ഫോണ്‍ വിളിക്കാന്‍ അനുവാദമുണ്ട്. വെള്ളിയാഴ്ച 6.30ന് സബര്‍മതി ആശ്രമത്തിലെ സാദക്കിനോടാണ് അദ്ദേഹം സംസാരിച്ചത്. ഈ സംഭാഷണം അവര്‍ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചതാവാമെന്ന് ഡിഐജി പറഞ്ഞു.
Post Your Comments