യാത്രകള്‍ എല്ലാവര്ക്കും ഇഷ്ടമാണ്. കായലിന്റെ മനോഹരയാത്ര ആസ്വദിച്ചു കൊണ്ടുള്ള യാത്ര നടത്താന്‍ നിങ്ങള്‍ക്ക് ഇഷ്ടമല്ലേ… കോട്ടയം മുതല്‍ ആലപ്പുഴ വരെ അത്തരം ഒരു സുന്ദരമായ ഒരു യാത്ര നടത്താം. കോട്ടയം ജില്ലയിലെ കോടിമതയില്‍ നിന്നുമാണ് സഞ്ചാരികളെ ഏറെ ആകര്‍ഷിച്ച കോട്ടയം-ആലപ്പുഴ ബോട്ട യാത്രയ്ക്ക് തുടങ്ങുന്നത്. അഞ്ച് വര്‍ഷമായി മുടങ്ങിക്കിടന്ന ഈ ബോട്ട് സര്‍വ്വീസ് 2017 ഒക്ടോബറിലാണ് പുനരാരംഭിക്കുന്നത്. അന്നുമുതല്‍ ഇന്നോളം ഒട്ടേറെ സഞ്ചാരികളാണ് കുട്ടനാടിന്റെയും വേമ്പനാടിന്റെയും അപൂര്‍വ്വമായ കാഴ്ചകള്‍ കാണാനും പകര്‍ത്താനുമായി ഈ ബോട്ട് യാത്ര തിരഞ്ഞെടുക്കുന്നത്.
ഈ യാത്രയിലെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ റേറ്റ് തന്നെയാണ്. രണ്ടരമണിക്കൂര്‍ കൊണ്ട് കുട്ടനാടിന്റെ ജീവിതങ്ങളെ നേരിട്ട് കണ്ട്, കായലിന്റെ ഭംഗി ആസ്വദിച്ച് യാത്ര നടത്താന്‍ ചിലവ് വെറും 18രൂപ മാത്രം. കുട്ടനാടിന്റെ തനതായ കാഴ്ചകള്‍ മാത്രമല്ല ഈ ബോട്ടു യാത്രയില്‍ ലഭിക്കുന്നത്. പച്ചയായ ജീവിതവും കാണാം. യാത്രയ്ക്കിടയില്‍ ആലപ്പുഴ ബീച്ച് ഉള്‍പ്പെടെയുള്ള ബീച്ചുകളും അര്‍ത്തുങ്കല്‍ പള്ളിയും അമ്പലപ്പുഴ ക്ഷേത്രവും ഒക്കെ ഇവിടം കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ തന്നെയാണ്.
ആലപ്പുഴയില്‍ നിന്നും 11 കിലോമീറ്റര്‍ അകലെയുള്ള മാരാരി ബീച്ച്, നഗരത്തിന് സമീപത്തുള്ള ആലപ്പുഴ ബീച്ചും അവിടുത്തെ 137 വര്‍ഷം പഴക്കമുള്ള കടല്‍പ്പലവും പാതിരാമണല്‍ ദ്വീപും, തകഴിക്കടുത്തുള്ള കരുമാടിക്കുട്ടന്‍ പ്രതിമയും വേമ്പനാട് കായലിലെ ചെറുദ്വീപായ പാതിരാമണലും ഒക്കെ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്ന ആലപ്പുഴ കാഴ്ചകളാണ്.
Post Your Comments