തൃശൂര്‍: പൂരപ്രേമികളെ ആവേശത്തിലാക്കി ഇത്തവണത്തെ തൃശൂര്‍ പൂരത്തിന് കൊടിയിറക്കം. തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലിയതോടെയാണ് പൂരം കൊടിയിറങ്ങിയത്. വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്ത് പാണ്ടിമേളങ്ങള്‍ കൊട്ടിക്കയറി. പാറമേക്കാവിന്റെ പാണ്ടിമേളത്തിന് വാദ്യകലാകാരന്മാര് അണിനിരന്നത് പരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍. തിരുവമ്പാടിയുടെ പാണ്ടിമേളത്തിന് കിഴക്കൂട്ട് അനിയന്‍മാരാരും നേതൃത്വം നല്കി.
നേരത്തെ പൂരം വെടിക്കെട്ടും ഏവരെയും ആവേശത്തിലാക്കി. കുടമാറ്റവും വെടിക്കെട്ടുമൊക്കെ ഉള്‍പ്പെടെ പൂരം കാണാനായി ആയിരങ്ങളാണ് തൃശൂരില്‍ തടിച്ചു കൂടിയത്. അടുത്ത പ്രാവശ്യം പൂരം തുടങ്ങുംവരെയുള്ള ഓര്‍മകള്‍ നിറച്ചാണ് ഓരോരുത്തരും ക്ഷേത്രമൈതാനം വിടുന്നത്.
Post Your Comments