Latest NewsKeralaNews

വരാപ്പുഴ കസ്റ്റഡി കൊലപാതകം : പോലീസ് കേസന്വേഷിക്കുന്നതിനെതിരെ ഹൈക്കോടതി

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തി​ന്റെ കസ്​റ്റഡി മരണം പൊലീസ്​ തന്നെ അന്വേഷിക്കുന്നത്​ ശരിയല്ലെന്ന്​ ഹൈക്കോടതി. പൊലീസുകാര്‍ പ്രതികളായ കേസ്​ പൊലീസ്​ തന്നെ അന്വേഷിക്കുന്നത്​ ശരിയായ രീതിയല്ലെന്ന്​ കോടതി നിരീക്ഷിച്ചു. കേസ്​ സി.ബി.​െഎ അന്വേഷിക്കുന്നത്​ സബന്ധിച്ച്‌​ വിശദമായ സത്യവാങ്​മൂലം സമര്‍പ്പിക്കാര്‍ കോടതി സര്‍ക്കാറിനോടും പൊലീസിനോടും ആവശ്യപ്പെട്ടു.

കസ്​റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണവും നഷ്​ടപരിഹാരവും ആവശ്യപ്പെട്ട്​ ശ്രീജിത്തി​​െന്‍റ ഭാര്യ സമര്‍പ്പിച്ച ഹർജി പരിഗണിക്കവെയാണ്​ കോടതിയുടെ പരാമര്‍ശം.വിഷയത്തില്‍ കോടതി സര്‍ക്കാറിനോട്​ വിശദീകരണം തേടി. കേസ്​ മെയ്​ നാലിന്​ കോടതി വീണ്ടും പരിഗണിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button