കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണം പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി. പൊലീസുകാര്‍ പ്രതികളായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയായ രീതിയല്ലെന്ന് കോടതി നിരീക്ഷിച്ചു. കേസ് സി.ബി.െഎ അന്വേഷിക്കുന്നത് സബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാര്‍ കോടതി സര്‍ക്കാറിനോടും പൊലീസിനോടും ആവശ്യപ്പെട്ടു.
കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ശ്രീജിത്തിെന്റ ഭാര്യ സമര്‍പ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.വിഷയത്തില്‍ കോടതി സര്‍ക്കാറിനോട് വിശദീകരണം തേടി. കേസ് മെയ് നാലിന് കോടതി വീണ്ടും പരിഗണിക്കും.
Post Your Comments