റിയാദ് ; സൗദിയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് പ്രവാസിക്ക് ദാരുണാന്ത്യം. 30 വർഷമായി ഹെയ്‌ലിൽ ഒരു കമ്പനിയിൽ ട്രെയിലർ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന പട്ടാഴി കന്നിമേൽ മധുരമല പുത്തൻവീട്ടിൽ (ലിന്റു ലാന്റ്) അച്ചൻകുഞ്ഞ് (56) ആണ് മരിച്ചത്. മാർച്ച് 31 ആണ് സംഭവം. മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. സംസ്കാരം നാളെ 10ന് ഇരുപ്പാക്കുഴി സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടക്കും. ഭാര്യ: കിഴക്കേത്തെരുവു മമ്മരത്തും മുകളിൽ ലില്ലിക്കുട്ടി. മിന്റു (ബെംഗളൂരു), ലിന്റു (പുണെ) എന്നിവർ മക്കൾ. സിജു, ലൈജു പാപ്പച്ചൻ (അബുദാബി) എന്നിവർ മരുമക്കൾ.
Also read ;സൗദിയില്‍ കയറ്റുമതി- ഇറക്കുമതി സാധനങ്ങളുടെ വാറ്റ് മാര്‍ഗരേഖ പുറത്തിറക്കി
Post Your Comments