Latest NewsNewsIndia

രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനത്തിന് തകരാര്‍, അട്ടിമറി ശ്രമമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ചിരുന്ന വിമാനത്തിന് തകരാര്‍. ഇന്നലെ രാവിലെ ഡല്‍ഹിയില്‍ നിന്നും കര്‍ണാടകയിലേക്ക് സഞ്ചരിച്ച വിമാനത്തിലാണ് തകരാര്‍. പ്രത്യേക വിമാനത്തില്‍ മറ്റ് നല് പേര്‍ക്കൊപ്പമായിരുന്നു രാഹുല്‍ സഞ്ചരിച്ചത്. യാത്രയ്ക്കിടെ വിമാനത്തില്‍ നിന്ന് അസാധാരണമായ ശബ്ദവും കുലുക്കവും അനുഭപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് പറയുന്നു.

ഹുബ്ലി വിമാനത്താവളത്തില്‍ മൂന്നാമത്തെ ശ്രമത്തിലാണ് വിമാനം ലാന്‍ഡ് ചെയ്തത്. വിമാനത്തിന്റെ അസ്വാഭാവിക കുലുക്കത്തെ തുടര്‍ന്ന് രാഹുലിന്റെ സഹായി കര്‍ണാടക ഡിജിപിക്കും ദില്ലി പോലീസിനും പരാതി നല്‍കി. സംഭവത്തില്‍ ഇടപെട്ട പ്രധാനമന്ത്രിയുടെ ഓഫീസ് രാഹുല്‍ ഗാന്ധിയുടെ ഓഫീസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. വൈകുന്നേരം ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെ നിന്നും രാഹുലിനെ ടെലിഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞു.

ഡല്‍യില്‍ നിന്ന് പുറപ്പെട്ട് ഹൂബ്ലിയിലെത്തുന്നതിന് കുറച്ചു മുന്‍പായാണ് വിമാനത്തില്‍ അസ്വാഭാവികമായി ചിലത് സംഭവിച്ചത്. പറക്കുന്നതിനിടെ പെട്ടെന്ന് വിമാനം ഒരു വശത്തേക്ക് ചരിഞ്ഞു. ചരിഞ്ഞതിനോടൊപ്പം തന്നെ വലിയ കുലുക്കത്തോടെ വിമാനം അഞ്ഞൂറ് മീറ്ററോളം താഴേക്ക് പതിച്ചു. – രാഹുല്‍ഗാന്ധിയുടെ സഹായി ആശിഷ് വിദ്യാര്‍ത്ഥി നല്‍കിയ പരാതിയില്‍ പറയുന്നു.

also read: രാഹുല്‍ ഗാന്ധി അമിത് ഷായോട് മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി

ഈ സമയം വിമാനത്തിന്റെ ഇടത് ഭാഗത്ത് നിന്ന് ചില ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാവുമ്പോള്‍ പക്ഷേ കാലാവസ്ഥയില്‍ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. കാറ്റും അനുകൂലമായിരുന്നു. പിന്നീട് ഹൂബ്ലിയിലെത്തിയ ശേഷം രണ്ട് തവണ ആകാശത്ത് വട്ടമിട്ടു പറന്ന ശേഷമാണ് ലാന്‍ഡ് ചെയ്യാന്‍ സാധിച്ചത്. ലാന്‍ഡിഗിംലും ചില പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. ഗുരുതരമായ എന്തൊക്കെയോ തകരാറുകള്‍ സംഭവിച്ചെന്നാണ് പൈലറ്റുമാര്‍ തങ്ങളോട് പറഞ്ഞതെന്ന് ആശിഷ് വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പറയുന്നു.

അതേസമയം സംഭവം ഗൗരവമായി കാണുന്നുവെന്ന് ഡിജിസിഎ അറിയിച്ചു. ഓട്ടോ പൈലറ്റ് മോഡില്‍ നിന്നും മാനുവല്‍ മോഡിലേക്ക് മാറ്റിയപ്പോള്‍ ഉണ്ടായതാവാം പ്രശ്‌നങ്ങള്‍ എന്നും ഡിഡിസിഎ പറുന്നു. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button