![](/wp-content/uploads/2018/04/ligaa.jpg)
തിരുവനന്തപുരം: ലിഗയെ അവസാനമായി കണ്ടു എന്ന് കണക്കാക്കുന്ന കോവളം ബീച്ചിലെ ലൈംഗിക തൊഴിലാളിയായ നാല്‍പത് കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. നേരത്തേ വിദേശികളെ ആക്രമിച്ച കേസില്‍ ഇയാള്‍ക്കെതിരെ കേസുണ്ടായിരുന്നു.ഇയാളാണ് അവസാനമായി ലിഗയോട് ബീച്ചില്‍ വെച്ച് സംസാരിച്ചിരുന്നതെന്ന് ചില യുവാക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ ഇയാളെ കോട്ടയത്ത് വെച്ച് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു.
ലിഗയുടെ മൃതദേഹം കണ്ട കണ്ടല്‍ക്കാടുകള്‍ക്കിടയിലേക്ക് പുരുഷ ലൈംഗിക തൊഴിലാളികള്‍ ധാരാളമായി എത്താറുണ്ടെന്നതും ഇയാളാകാം പ്രതി എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു. ലിഗയുമായി സംസാരിച്ച ഇയാള്‍ ലഹരി സിഗരറ്റ് നല്‍കി ലിഗയെ കണ്ടല്‍കാടുകള്‍ക്കിടയിലേക്ക് കൂട്ടിക്കൊണ്ട് പോയതാകാം എന്നാണ് കണക്കാക്കുന്നത്. അതേ സമയം ലിഗയെ താന്‍ കണ്ടിരുന്നതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. താന്‍ അവരെ ഗ്രോവ് ബീച്ചില്‍ വെച്ച് കണ്ടിരുന്നു. തന്നോട് സിഗരറ്റ് ചോദിച്ചപ്പോള്‍ താന്‍ നല്‍കി.
ഇതിന് പിന്നാലെ അവര്‍ അത് വലിച്ച് അവര്‍ ബീച്ചിലൂടെ നടന്നു. എന്നാല്‍ അവര്‍ക്ക് സിഗരറ്റ് നല്‍കിയപ്പോള്‍ തന്നെ താന്‍ തിരിഞ്ഞ് നടന്നിരുന്നു. അതുകൊണ്ട് തന്നെ അവര്‍ പിന്നീട് എങ്ങോട്ട് നടന്നു പോയി എന്നത് തനിക്ക് അറിയില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. മാനഭംഗം നടന്നോയെന്നറിയാന്‍ ശാസ്ത്രീയ പരിശോധനകൾ നടത്താൻ സാധിക്കാത്ത അവസ്ഥയിലാണ് ലീഗയുടെ ശരീരം കണ്ടെത്തിയത്. അത് കൊണ്ട് തന്നെ പൊലീസിന് ഈ കേസ് തലവേദനയാവുകയാണ്.
Post Your Comments