
ന്യൂഡൽഹി: സുപ്രീം കോടതി ജഡ്‌ജിയായി ഇന്ദുമൽഹോത്ര സത്യപ്രതിജ്ഞ ചെയ്‌തു. സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കപ്പെടുന്ന ആദ്യ വനിത അഭിഭാഷകയാണ് ഇന്ദുമല്‍ഹോത്ര.
also read: സുപ്രീം കോടതി ജഡ്‌ജിയായി ഇന്ദു മൽഹോത്ര ; ശുപാർശ അംഗീകരിച്ചു
കഴിഞ്ഞദിവസമാണ് ഇന്ദുമല്‍ഹോത്രയെ ജഡ്ജിയായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ഭവനില്‍ നിന്നുണ്ടായത്.സീനിയോറിറ്റി പ്രശ്നം ചൂണ്ടിക്കാട്ടി കെ.എം. ജോസഫിന്റെ പേര് കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു.
തുടര്‍ന്ന്, ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കുന്നതുവരെ അദ്ദേഹത്തോടൊപ്പം ശിപാര്‍ശ ചെയ്യപ്പെട്ട ഇന്ദു മല്‍ഹോത്ര സത്യപ്രതിജ്ഞ ചെയ്യരുതെന്ന ആവശ്യപ്പെട്ട് പ്രമുഖ സുപ്രീം കോടതി അഭിഭാഷക ഇന്ദിരാ ജെയ്സിങ് രംഗത്തു വന്നിരുന്നു. ഇൗ ആവശ്യമുന്നയിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനുമുന്നിലെത്തിയെങ്കിലും ആവശ്യം തള്ളുകയായിരുന്നു.
Post Your Comments