Latest NewsKeralaNews

ഹിന്ദു ദൈവങ്ങളെ അപമാനിച്ചു പോസ്റ്റ്‌ ഇട്ട സംഭവം- സഫീര്‍ മാപ്പ് ചോദിച്ച പോസ്റ്റില്‍ പൊങ്കാല

തൃശൂർ പൂരത്തിലെ ആചാരങ്ങളെ അപമാനിച്ചും ഹിന്ദു ദൈവങ്ങളെ അവഹേളിച്ചും ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ട സഫീറിനെതിരെ ബിജെപി പരാതി നൽകിയിരുന്നു. സഫീര്‍ നാലകത്ത് എന്ന പേരിലുള്ള ഫേസ്ബുക്ക് ഐഡിയില്‍ ആണ് അപമാനകരമായ രീതിയില്‍ ഹിന്ദുദൈവങ്ങള്‍ക്കെതിരെ അധിക്ഷേപം ഉണ്ടായത്. ബിജെപി തളിക്കുളം പഞ്ചായത്താണ് പരാതിയുമായി വാടാനാപ്പള്ളി പോലിസിനെ സമീപിച്ചത്. സഫീര്‍നാലകത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് സംഘടിത മതവിദ്വേഷം പടര്‍ത്തുവാനുള്ള ഗൂഢഉദ്ദേശമാണെന്ന് ബിജെപി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

ഇതിനെ തുടർന്ന് ഇയാൾ രാത്രി തന്നെ ക്ഷമാപണം നടത്തി പോസ്റ്റ് ഇടുകയും ചെയ്തു. എന്നാൽ ഇയാളുടെ ക്ഷമാപണ പോസ്റ്റിൽ പൊങ്കാലയുമായി തൃശൂർ സ്വദേശികളും മറ്റു വിശ്വാസികളും രംഗത്തെത്തി. ഇപ്പോഴും ഇയാൾക്കെതിരെ പലരും ശക്തമായ പ്രതികരണങ്ങളുമായി രംഗത്തുണ്ട്.

പോസ്റ്റുകൾ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button