കൊല്ലം: സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്നലെ കൊല്ലത്ത് തുടക്കമായിരുന്നു. ഇന്നലെ പാര്‍ട്ടി കാണ്‍ഗ്രസില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള പൊതു ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കമാകും. കേഡര്‍ സംവിധാനത്തില്‍ വന്‍ വീഴ്ച പറ്റിയിട്ടുണ്ടെന്നും പാര്‍ട്ടി അംഗങ്ങള്‍ സാമൂഹിക ഉത്തരവാദിത്വം മറക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കയിരുന്നു.
പാര്‍ട്ടിയിലെ ചില നേതാക്കള്‍ ദ്വീപുകളെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അവരെ ചോദ്യം ചെയ്യാന്‍ പോലും അണികള്‍ക്ക് ഭയമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. തന്നെയുമല്ല, സ്ത്രീധനം വാങ്ങുന്ന പ്രവണത പോലും ഇപ്പോള്‍ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച നടക്കുമ്പോള്‍ കേരളത്തിലെ സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നേക്കും. കെ ഇ ഇസ്മായിലിനെ ദേശിയ എക്സിസിക്യൂട്ടീവില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങള്‍ കാനം പക്ഷം നടത്തുന്നുണ്ടെങ്കിലും, ഇത് നടക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും നിരീക്ഷിക്കുന്നത്.
Post Your Comments