ഭോപ്പാല്‍: തെരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപിയുടെ വഴികള്‍ പിന്തുടരുകയാണ് കോണ്‍ഗ്രസ്. ബിജെപി സ്വീകരിച്ച തന്ത്രങ്ങളും മറ്റും കോപ്പിയടിക്കുകയാണ് കോണ്‍ഗ്രസ്. ഗുജാറാത്തിലേത് പോലെ നാല് വര്‍ക്കിംഗ് പ്രസിഡന്റിനെ മധ്യപ്രദേശിലും നിയമിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.
അതേസമയം ഉത്തര്‍പ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപി സ്വീകരിച്ച വഴികള്‍ പിന്തുടരുകയാണ് കോണ്‍ഗ്രസ്. ചെറിയ പാര്‍ട്ടികളോടൊപ്പം കൈ കോര്‍ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ആദ്യമായി മധ്യപ്രദേശില്‍ നാല് വര്‍ക്കിംഗ് പ്രസിഡന്റിനെ കോണ്‍ഗ്രസ് നിയമിച്ചിരിക്കുന്നത്.
also read: കര്‍ണാടക തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസിന്റെ നെഞ്ചില്‍ തീ കോരിയിട്ട് പുതിയ എ.ബി.പി സര്‍വേmadhyaprade
മുതിര്‍ന്ന നേതാവ് കമല്‍ നാഥിനെ സംസ്ഥാന യൂണിറ്റിന്റെ തലപ്പത്ത് നിയമിച്ചു. ജ്യോതിരാദിത്യ സിന്ത്യയെ കാംപെയിന്‍ ചെയര്‍മാനായും തിരഞ്ഞെടുത്തു. കൂടാതെ നാല് വര്‍ക്കിംഗ് പ്രസിഡന്റ്മാരെയും തെരഞ്ഞെടുത്തു. ആദിവാസി നേതാവ് ബാല ബച്ചന്‍, രാംനിവാസ് റാവത്ത്, ഇന്‍ഡോര്‍ എംഎല്‍എ ജിതു പട്വാരി, സുരേന്ദര്‍ ചൗധരി എന്നിവരാണു വര്‍ക്കിങ് പ്രസിഡന്റുമാര്‍.
ഈവര്‍ഷം അവസാനം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണകമ്മിറ്റി അധ്യക്ഷനായി ജ്യോതിരാദിത്യ സിന്ധ്യയേയും തിരഞ്ഞെടുത്തു. ഗോവയിലെ പിസിസി അധ്യക്ഷനായി ഗിരിഷ് ചോദങ്കറിനെയും നിയമിച്ചിട്ടുണ്ട്.
മധ്യപ്രദേശിലെ തെരഞ്ഞെടുപ്പില്‍ ഏത് വിധേനയും ജയിക്കുക എന്നതാണ് ലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. 32 പേരടങ്ങുന്ന തെരഞ്ഞെടുപ്പ് കമ്മറ്റിയും ഇതിനായി രൂപീകരിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ ബിജെപി തന്ത്രം കോപ്പിയടിക്കുകയാണ് കോണ്‍ഗ്രസ്. ബഹുജന്‍ സമാജ് പാര്‍ട്ടി, സമാജ്വാതി പാര്‍ട്ടി, ഗോന്ത്വാന ഗന്തത്ര പാര്‍ട്ടി തുടങ്ങിയെ ചെറിയ രാഷ്ട്രീയ പാര്‍ട്ടികളുമായി ഒന്നിച്ചി നീങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം.
Post Your Comments