KeralaLatest NewsNews

ബലാത്സംഗ കേസി​ല്‍ പ്രശസ്ത ഹാ​സ്യ​താ​രം കു​റ്റ​ക്കാ​ര​നെന്ന് കോടതി.

പെന്‍സല്‍വാനിയ: ബലാത്സംഗ കേസി​ല്‍ ഹാ​സ്യ​താ​രം ബി​ല്‍ കോ​സ്ബി കു​റ്റ​ക്കാ​ര​നെന്ന് കോടതി. ബാ​സ്ക​റ്റ് ബോ​ള്‍ മു​ന്‍ താ​രം ആ​ന്‍​ഡ്രി​യ കോ​ണ്‍​സ്റ്റ​ന്‍റി​നെ 2004 ല്‍ ​മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി ബലാത്സംഗം ചെയ്ത​ കേസിലാണ് കോടതി 80കാരനായ കോസ്ബിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ആ​ന്‍​ഡ്രി​യ​ക്കു വൈ​നി​ല്‍ മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി​യ​താ​യി കോ​സ്ബി കോ​ട​തി​യി​ല്‍ സ​മ്മ​തി​ച്ചി​രു​ന്നു. ഫി​ല​ഡ​ല്‍​ഫി​യ​യി​ലെ വീ​ട്ടി​ല്‍ കോ​സ്ബി​യെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ആ​ന്‍​ഡ്രി​യ എ​ത്തി​യ​പ്പോ​ഴായിരുന്നു സംഭവം.

കോ​സ്ബി​ക്കു​മേ​ല്‍ ചു​മ​ത്തി​യ മൂ​ന്നു കു​റ്റ​ങ്ങ​ളും തെ​ളി​ഞ്ഞ​താ​യി കോ​ട​തി വ്യ​ക്ത​മാ​ക്കി. ഓ​രോ കു​റ്റ​ത്തി​നും ചു​രു​ങ്ങി​യ​ത് 10 വ​ര്‍​ഷം വീ​തം ത​ട​വ് ല​ഭി​ക്കാം. ശി​ക്ഷ വി​ധി​ക്കും​വ​രെ ജാ​മ്യ​ത്തി​ല്‍ തു​ട​രാ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കോ​സ്ബി​ക്കു ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്ന പ്രോ​സി​ക്യൂ​ട്ട​റു​ടെ വാ​ദം ത​ള്ളി​യാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button