ഇസ്ലാമാബാദ്: യുഎസ് നയതന്ത്രജ്ഞന് രാജ്യം വിടുന്നതിൽനിന്ന് വിലക്കുമായി പാകിസ്ഥാൻ. യുഎസ് നയതന്ത്രജ്ഞൻ സഞ്ചരിച്ചിരുന്ന വാഹനമിടിച്ച് യുവാവ് മരിച്ചതിനെ തുടർന്നാണ് ഇത്തരത്തിലൊരു നീക്കം. ഈ മാസമാദ്യം ഔദ്യോഗിക വാഹനത്തിൽ സഞ്ചരിക്കവെയാണ് യുഎസ് സൈനിക ഉദ്യോഗസ്ഥനായ കേണൽ ജോസഫ് ഇമ്മാനുവൽ ഹാളിന്റെ വാഹനം ഇടിച്ച് യുവാവ് മരിച്ചത്.
Read Also: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മർദിച്ച എസ്ഐക്ക് പിഴ
ഹാളിനെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും നയതന്ത്ര പരിരക്ഷയുള്ളതിനാൽ ഹാളിനെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് യുഎസ് ഔദ്യോഗികമായി പാകിസ്ഥാനെ അറിയിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിനു യാത്രാ വിലക്കേർപ്പെടുത്തി കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് പാക് ഡെപ്യൂട്ടി അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തിൽ ഹാളിനു കോടതി യാത്രാവിലക്ക് ഏർപ്പെടുത്തുകയായിരുന്നു. അതേസമയം യാത്രാവിലക്ക് ഏർപ്പെടുത്തിയ പാകിസ്ഥാന്റെ നീക്കം ഇരു രാജ്യങ്ങളുടെയും നയതന്ത്രബന്ധത്തെ സാരമായി ബാധിക്കുമെന്നാണ് സൂചന.
Post Your Comments