ആലുവ: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്ത് മർദിച്ച ഫോര്‍ട്ടുകൊച്ചി എസ്ഐ ആയിരുന്ന ആന്റണി ജോസഫ് നെറ്റോയ്ക്ക് 25,000 രൂപ പിഴശിക്ഷ. സംസ്ഥാന ന്യൂനപക്ഷ കമ്മീഷനാണ് പിഴ വിധിച്ചിരിക്കുന്നത്. കൂടാതെ എസ്ഐക്കെതിരേ ക്രിമിനല്‍ കേസെടുക്കാനും എറണാകുളം സിറ്റി പോലീസ് കമ്മീഷണറോട് കമ്മീഷന് ചെയര്മാന് പി.കെ. ഹനീഫ നിര്‍ദേശിക്കുകയുണ്ടായി.
Read Also: മയക്കുമരുന്നിന് പകരം വിസ, അബുദാബിയില്‍ പ്രവാസി യുവതിക്ക് സംഭവിച്ചത്
കഴിഞ്ഞ വര്‍ഷം ജൂലൈ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഫോര്‍ട്ടുകൊച്ചി സ്വദേശി എ.ബി. ഡേവിഡിന്റെ മകന് എഡ്വിന് ഡേവിഡും സഹപാഠികളും സംസാരിച്ച് നില്ക്കുമ്പോള് എസ്ഐ ആന്റണി ജോസഫ് നെറ്റോയും സംഘവുമെത്തി അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് വീട്ടിലേക്കു പോയ എഡ്വിന് പോലീസിനെ തിരിഞ്ഞുനോക്കി എന്നു പറഞ്ഞ് എസ്ഐ ഇവരുടെ സൈക്കിള്‍ മറിച്ചിടുകയും ചെയ്തു. എഡ്വിനെ ബലംപ്രയോഗിച്ചു ജീപ്പില്‍ കയറ്റിയ ശേഷം പോലീസ് സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടയിലും സ്റ്റേഷനില്‍ വച്ചും കൈപിടിച്ചു തിരിയ്ക്കുകയും മര്‍ദിക്കുകയും ചെയ്തു.
തുടർന്ന് ബാലാവകാശ നിയമപ്രകാരം കേസെടുക്കാന്‍ പോലീസ് തയാറാകാത്ത സാഹചര്യത്തിൽ ഡേവിഡ് ന്യൂനപക്ഷ കമ്മീഷനെ സമീപിക്കുകയായിരുന്നു.
Post Your Comments