Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ആറു വയസുകാരന്‍ മകന്റെ കണ്‍മുന്നിലിട്ട് അച്ഛനേയും അമ്മയേയും അരുംകൊല ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്

പല്ലാരിമംഗലം : ആറു വയസുകാരന്‍ മകന്റെ കണ്‍മുന്നിലിട്ട് അച്ഛനേയും അമ്മയേയും അരുംകൊല ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. തെളിവെടുപ്പു സമയം പ്രതി ഒന്നും ഓര്‍മയില്ല എന്ന വാദത്തില്‍ ഉറച്ചു നിന്നപ്പോള്‍ പോലീസ് അമ്പരന്നു. എന്നാല്‍ പിന്നീട് കൊല്ലാനുപയോഗിച്ച കമ്പിവടി വയലില്‍ ഉപേക്ഷിച്ചതായി പറയുകയായിരുന്നു. പല്ലാരിമംഗലം കിഴക്ക് ദേവു ഭവനത്തില്‍ ബിജു(50), ശശികല(42) എന്നിവരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പല്ലാരിമംഗലം തിരുവമ്പാടി സുധീഷു(38)മായാണ് അന്വേഷണസംഘം തെളിവെടുപ്പു നടത്തിയത്.

ആക്രമണത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സുധീഷിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാള്‍ നേരത്തേയും പല കേസുകളില്‍ പ്രതിയായിരുന്നു. ഇന്നലെ അസഭ്യം പറഞ്ഞതിനെ തുടര്‍ന്നുണ്ടായ അടിപിടിയാണ് ബിജുവിനെയും ശശികലയെയും വക വരുത്തുന്നതിലേക്ക് എത്തിയത്. തിങ്കളാഴ്ച 2.45നായിരുന്നു സംഭവം. മകന്‍ ദേവന്റെ കണ്‍മുന്നില്‍ വെച്ച് ഇരുവരെയും കമ്പിവടികൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം ഇഷ്ടികെകൊണ്ടടിച്ച് കൊല്ലുകയായിരുന്നു. ബിജുവും മകനും മാവേലിക്കരയില്‍ പോയി മടങ്ങിയെത്തിയപ്പോള്‍ സുധീഷ് അസഭ്യം പറഞ്ഞു. ചോദ്യം ചെയ്ത ബിജുവിനെ കമ്പിവടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

ഏറെനേരം നടത്തിയ തിരച്ചിലിനൊടുവിലാണ് കമ്പിവടി കണ്ടെത്തിയത്. പട്ടാപ്പകല്‍ ആറു വയസുകാരന്‍ മകന്റെ കണ്‍മുന്നിലിട്ടായിരുന്നു സുധീഷ് ബിജുവിനെയും ശശികലയെയും കൊല ചെയ്തത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. ശബ്ദം കേട്ടു വന്ന ശശികലയെയും അടിച്ചു വീഴ്ത്തിയ ശേഷം ഇഷ്ടികകൊണ്ട് പലതവണ വീണ്ടുമടിച്ചു. ആക്രമണം കണ്ടു ഭയന്ന ദേവന്‍ കരഞ്ഞുകൊണ്ട് അയല്‍വീട്ടിലേയ്‌ക്കോടി. അവന്റെ നിലവിളി കേട്ട് അയല്‍വാസികളെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഇരുവരേയുമാണ് കണ്ടത്. ആംബുലന്‍സ് വിളിച്ച് കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ശശികല സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ബിജു ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button