കൊല്ലം: ഭാര്യ അറിയാതെ നാട്ടിലെത്തിയ പ്രവാസി ക്വാറന്റൈന് ശേഷം വീട്ടിലെത്തി ഭാര്യയെ കുറിച്ച് കേട്ട കഥകളുടെ അടിസ്ഥാനത്തിൽ വീട്ടുപരിസരത്ത് ഒളിച്ചിരുന്നു, രാത്രിയിലെത്തിയ കാമുകനെ കയ്യോടെ പിടികൂടി. തുടർന്നുണ്ടായ ആക്രമണത്തിൽ ഭാര്യയെ കൊടുവാളിന് വെട്ടി, യുവാവ് തട്ടിമാറ്റി ഓടി . തെന്മല ഇടമണ്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ താമസക്കാരിയായ 36കാരിക്കാണ് വെട്ടേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെറ്റിയില്‍ ഏറ്റ മുറിവിന് പന്ത്രണ്ട് തുന്നിക്കെട്ട് വേണ്ടി വന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു.പൊലീസ് പറയുന്നതിങ്ങനെ -” ഒരു മാസം മുന്‍പാണ് ഇയാള്‍ വിദേശത്ത് നിന്നും നാട്ടിലെത്തിയത്. ഭാര്യയെപ്പറ്റി പലരും പേരുദോഷങ്ങള്‍ പറഞ്ഞ അറിവുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മറ്റാരെയും അറിയിക്കാതെ നാട്ടിലെത്തുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കൊട്ടിയത്തെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞു. തുടർന്ന് വീട്ടിൽ വന്നപ്പോഴാണ് സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ,
“കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ വീട്ടുപരിസരത്തെത്തി. ചെടികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുമ്പോഴാണ് പ്രദേശവാസിയായ യുവാവ് രാത്രിമറ പറ്റി ഇവിടേക്ക് കടന്നുവന്നു. മുറിയ്ക്കുള്ളിലേക്ക് കടന്നതും ഭര്‍ത്താവ് കൊടുവാളുമായി ചാടി വീണു. യുവാവിനെ വെട്ടിയെങ്കിലും തട്ടിമാറ്റി ഓടി രക്ഷപെട്ടു. ഭാര്യ വീട്ടില്‍ നിന്നും പുറത്തിറങ്ങി അയല്‍വീട്ടിലേക്ക് പാഞ്ഞെങ്കിലും ഇയാള്‍ പിന്നാലെ എത്തി വെട്ടുകയായിരുന്നു. നെറ്റിയിലാണ് വെട്ടേറ്റത്. തുടര്‍ന്ന് അയല്‍ക്കാര്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി’’.
Post Your Comments