KeralaLatest NewsNews

ഭാര്യയ്ക്ക് കാമുകനായി ഒരാളുണ്ടെന്ന് മനസിലാക്കിയ ഭർത്താവ് കൂടുതൽ അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് ഒന്നിലധികം ബന്ധങ്ങൾ; വിവാഹേതര ബന്ധത്തിൽ പുരുഷന്റെ വശം എഴുതാൻ ആരുമില്ലേ? ചോദ്യവുമായി കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല

വിവാഹേതര ബന്ധത്തെക്കുറിച്ച് പറയുമ്പോൾ തന്നെ പുരുഷന്മാരെയാണ് പ്രതികളായി കൂടുതലും കാണാറുള്ളത്. എന്നാൽ സ്ത്രീകളുടെ ഭാഗത്ത് നിന്നും ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ടെന്ന് വ്യക്തമാക്കുകയാണ് കൗൺസലിംഗ് സൈക്കോളജിസ്റ്റ് ആയ കല. അവിഹിതം എന്നത് പുതിയ വാക്കല്ലാതായി. ഭർത്താവിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് കണ്ടു പിടിച്ചാലും പരിഭവിക്കാതെ ഭാര്യാധർമ്മം അനുഷ്‌ഠിച്ചു പോകുക എന്നത് പലർക്കും ശീലമായി. എന്നാൽ നേരെ മറിച്ചുള്ള കാര്യങ്ങൾ ആരും ചിന്തിക്കുന്നില്ല. സ്ത്രീകളുടെ ഭാഗത്ത് നിന്നും പുരുഷന്മാർക്കും ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്നും പുരുഷന്റെ വശം എഴുതാൻ ആരുമില്ലേയെന്നും കല ചോദിക്കുന്നു.

കുറിപ്പിന്റെ പൂർണരൂപം;

അവൾ മാത്രമല്ല, അവനുമുണ്ട് ഈ ഭൂമിയിൽ..

:+:++++++++:::++++::++++++::::+:::+++::+

രാവിലെ ഒന്ന് കൂടി ” മഴ ” കണ്ടു..
മാധവിക്കുട്ടിയുടെ നഷ്‌ടപ്പെട്ട നീലാംബരിയെ ആസ്പദമാക്കി, ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമ..

കാണും തോറും എത്രയോ കാലമായി അറിയുന്ന ഭദ്രയോടു വല്ലാത്ത സ്നേഹം കൂടും..
വെട്ടി തിരുത്തി, വെട്ടിത്തിരുത്തി എഴുതി ഒടുവിൽ ചവിട്ട് കൊട്ടയിൽ എറിഞ്ഞു കളഞ്ഞ ചുക്കി ചുളിഞ്ഞ കടലാസ് ജീവിതം,
എത്ര എളുപ്പത്തിൽ ചിത്രീകരിച്ചു !

..സുന്ദരി ആണെന്ന് സ്വയം തോന്നാൻ ആണൊരുത്തൻ മനസ്സിൽ അസാധാരണ അഭിലാഷം ഉണ്ടാക്കി എടുക്കുന്നില്ല എങ്കിൽ,
ഒരു സ്ത്രീയുടെ ജന്മം പാഴാണെന്ന് എതിർലിംഗത്തോട് മാത്രം താല്പര്യം ഉള്ളവർ പറയും..
ആരേലും വേണം..,
ആണായാലും പെണ്ണായാലും, അസ്തിത്വ ദുഃഖം കൂടാതെ ഇരിക്കാൻ എങ്കിലും.. !

സ്ത്രീ എന്നാൽ ആണിന് സുഖം പകർന്നു കൊടുക്കേണ്ടവൾ എന്ന് പുരുഷാധിപത്യ സമൂഹം കല്പിക്കും..
ആദര്ശശീലയായ പെണ്ണുങ്ങൾ അതിനു അടിവരയിടും..
അവൾ, എന്നാൽ നിഷ്കളങ്ക സ്നേഹം തുളുമ്പുന്നവൾ മാത്രമാണ് എന്ന കാപട്യം പൊക്കി പിടിക്കാനാണ് സ്വച്ഛമായ ജീവിതം കൊണ്ട് പോകാനും നല്ലത്..

അവിഹിതം എന്നത് പുതിയ വാക്കല്ലാതായി.
മൊബൈൽ ആണ് അതിനു പിന്നിലെ വില്ലൻ എന്നും നിരന്തരം കണ്ടെത്തുന്നു..
പലപ്പോഴും, ഏകാന്തതയുടെ തടവുകാർ ആയത് ദാമ്പത്യം തുടങ്ങിയതിനു ശേഷമാണെന്ന് പറഞ്ഞിട്ടുള്ളവർ ധാരാളം..
അതിന്റെ പ്രതിഫലനം ആണ് വിവാഹേതര ബന്ധമെന്ന് പരാതി തുടരുന്നു..
ഇതൊക്കെ സ്ത്രീയുടെ ഭാഗത്തു നിന്നുള്ള അക്ഷരങ്ങൾ..
പുരുഷന്റെ വശം എഴുതാൻ ആരുമില്ലേ?

മൊബൈലിൽ, ഭാര്തതാവിനു നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് കണ്ടു പിടിക്കുന്ന ഭാര്യ,
ഒന്നിലും പരിഭവിക്കാതെ ഭാര്യാധർമ്മം അനുഷ്‌ഠിച്ചു പോകുക എന്നത് പലർക്കും ശീലമായി..
എന്നാൽ മറിച്ചോ?

കുലസ്ത്രീ ഭാര്യയുടെ സെർച്ച്‌ ഹിസ്റ്ററി തന്നിൽ ഉണ്ടാക്കിയ ഞെട്ടൽ ഇനിയും മാറുന്നില്ല എന്ന് ഒരു ഭാര്തതാവ്‌..
മനോവൈകല്യത്തിന് ഇരയാണോ അവൾ?

താനത് അറിഞ്ഞു എന്നവൾക്ക് അറിയില്ല..വിവാഹം കഴിഞ്ഞു മുപ്പത് വർഷങ്ങൾ ഇത്രത്തോളം കഴിഞ്ഞു, എന്നിട്ടും അറിയാൻ കഴിഞ്ഞത് വളരെ ചെറിയ ഒരംശം ആണല്ലോ.
അമ്മായിഅമ്മ പോരും നാത്തൂൻ പൊരുമൊക്ക സഹിച്ചു ജീവിച്ച പെണ്ണ്..
മക്കളുടെ അമ്മ..
കൊച്ചുമകളുടെ അമ്മുമ്മ…

മനസ്സ് കൊണ്ട് പോലും സ്വതന്ത്രമായ നിലപാടിൽ നില്കുന്നവൾ അല്ല എന്നതായിരുന്നു അവളെ കുറിച്ചുള്ള തന്റെ വിലയിരുത്തൽ…
പക്ഷെ മറ്റൊരുവൾ അവളിലുണ്ട്..
അന്വേഷിച്ചു, കണ്ടെത്തിയില്ല എന്ന് പറയാനാകില്ല..
താൻ ആഗ്രഹിച്ചതാണ് അവളെന്നെ ധാരണയിൽ ആയിരുന്നു..

പുരുഷ ലൈംഗികതയുടെ അഹങ്കാരം മാറ്റി വെച്ചു, ഭാര്യയുടെ മനോനിലയെ കുറിച്ച് അറിയാൻ താല്പര്യം കാണിച്ച ഭാര്തതാവിനോട് മതിപ്പ് തോന്നി..

എന്ത് കൊണ്ട് നിങ്ങൾക്ക് ഇടയിലൊരു തുറന്നു സംസാരം ഉണ്ടായിക്കൂടെ എന്നൊരു ചോദ്യം ഉൾക്കൊണ്ടു അദ്ദേഹം..

ഭാര്തതാവിന്റെ സെർച്ച്‌ ഹിസ്റ്ററി, തലവേദന കൂട്ടുന്ന ഭാര്യമാർ എടുക്കുന്നതിലും ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ മനസ്സിലാക്കി, ആ ഭാര്തതാവായ
പുരുഷൻ എന്നത് എത്ര വലിയ സമാധാനം ആയിരുന്നു കൗൺസിലർ എന്ന നിലയ്ക്ക് എനിക്കുണ്ടായത്..
അതേ പോലെ,
മൊബൈലിൽ കൂടി ഭാര്യയ്ക്ക് ഒരാളുണ്ട് കാമുകനായി എന്ന് കണ്ടെത്തിയ ഭാര്തതാവ്‌ കൂടുതൽ അന്വേഷിച്ചപ്പോൾ,
ഒന്നിലധികം ബന്ധങ്ങളെ കണ്ടെത്തി..
Borderline personality ആയ അവർക്ക് ചികിത്സ നൽകി,
ജീവിതം നഷ്‌ടപ്പെടുത്താതെ ചേർത്ത് പിടിച്ച മറ്റൊരാളെ, ഇനിയൊരു ഭാര്തതാവിനെ ഞാൻ വീണ്ടും ഓർത്തു പോയ്‌..
കല, കൗൺസലിംഗ് സൈക്കോളജിസ്റ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button