പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയില്ലെന്ന സര്‍ക്കാരിന്റെ നുണ വാദത്തെ പൊളിച്ചടുക്കി റിപ്പോർട്ട്. പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയില്ലെന്ന സര്‍ക്കാര്‍ വാദം കള്ളം. സര്‍ക്കാരിന്റെ മദ്യനയം സത്യത്തില്‍ തിരഞ്ഞെടുപ്പ് കഴിയുംവരെ പുറത്തുവിട്ടില്ല. ഒടുവില്‍ വന്നപ്പോള്‍ ബാറുകള്‍ക്ക് ചാകരയുമായി.
മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് സംസ്ഥാന എക്‌സൈസ് കമ്മിഷണര്‍ നല്‍കിയ മറുപടിയിലാണ് 77 പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയതായി സമ്മതിക്കുന്നത്. സര്‍ക്കാര്‍ പുതുതായി ഒരു ബാറുകള്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് പ്രസംഗിക്കുകയും നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഈ അവസരത്തില്‍ രാജിവെക്കണമെന്ന് പി കെ ഫിറോസ് ആവശ്യപ്പെട്ടു.
ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ബാറുകള്‍ക്ക് അനുമതി നല്‍കില്ലെന്ന് വാഗ്ദാനം നല്‍കിയ ഇന്നസെന്റും, കെ.പി.എ.സി ലളിതയും കുറ്റസമ്മതം നടത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട്ടെ ഹോട്ടല്‍ റാവീസ്, കോപ്പര്‍ഫോളിയോ, മൊണാര്‍ക്ക്, സൂര്യ എന്നിവക്ക് ബാര്‍ലൈസന്‍സ് നല്‍കിയതായും രേഖയില്‍ പറയുന്നു.
Post Your Comments