തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസിന്റെ അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ആ അന്വേഷണത്തില്‍ യാതൊരു പരാതിയുമില്ലെന്നും ലിഗയുടെ സഹോദരി ഇല്‍സി. തന്നെയുമല്ല ലിഗയുടെ മരണം രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും അതുകൊണ്ട്തന്നെ രാഷ്ട്രീയക്കാര്‍ തന്നെ വന്നു കാണേണ്ട ആവശ്യമില്ലെന്നും ഇല്‍സി വ്യക്തമാക്കി.
രാഷ്ട്രീയക്കാരും മറ്റുളളവരും ഈ വിഷയത്തില്‍ ഉള്‍പ്പെടുന്നതും തന്നെ കാണാന്‍ വരുന്നതും അവരുടെ മുതലെടുപ്പിനുവേണ്ടിയാണെന്ന് മനസിലായെന്നും അത്തരത്തിലൊരു രാഷ്ട്രീയ ആയുധമായി സഹോദരിയുടെ മരണത്തെ ഉപയോഗിക്കരുതെന്നും ഇല്‍സി പറഞ്ഞു.
ഐ.ജി: മനോജ് ഏബ്രഹാമിനെ കണ്ടു തനിക്കുളള സംശയങ്ങള്‍ എഴുതി നല്‍കിയിട്ടുണ്ട്. ലിഗ ആത്മഹത്യ ചെയ്യില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം നാട്ടിലേക്ക് മടങ്ങണമോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുമെന്നും ഇല്‍സി പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ പോലീസ് ഇപ്പോള്‍ ഒരു യോഗാ പരിശീലകനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
Post Your Comments