
കൊച്ചി: കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരു കിലോ ഹെറോയിനുമായി വിദേശ വനിത പിടിയിൽ.
ഷാര്‍ജയില്‍ നിന്ന് വന്ന വിദേശ വനിതയാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഡിആര്‍ഐയാണ് ഇവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
ഇന്ന് പുലര്‍ച്ചെയാണ് മയക്കുമരുന്നുമായി എത്തിയ വിദേശ വനിത പിടിയിലായത്. എയര്‍ അറേബ്യ വിമാനത്തില്‍ കൊച്ചിയിലെത്തിയ കെനിയൻ വനിതയില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
Post Your Comments