തിരുവനന്തപുരം: ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അനധികൃത ഗൈഡുകൾക്കെതിരെ അന്വേഷണം നടത്തും. ലിഗയുടെ മരണത്തിന് ശേഷം മുങ്ങിയവർക്കെതിരെയാകും അന്വേഷണം നടത്തുക.
ALSO READ: മൃതദേഹം ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു
അതേസമയം തിരുവല്ലം പനത്തുറയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം ലിഗയുടേതാണെന്ന് തിരിച്ചറിഞ്ഞത്. പരിശോധനാഫലം ഇന്ന് തന്നെ കോടതി വഴി പൊലീസിന് കൈമാറും. തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്സ്റ്റീറ്റ്യൂട്ടിലാണ് പരിശോധന നടത്തിയത്. ലിഗയുടെ സഹോദരിയുടെ രക്തസാന്പിള്‍ ഉപയോഗിച്ചായിരുന്നു പരിശോധന.റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ഇതോടെ ലിഗയുടെ മരണകാരണം കണ്ടെത്താനുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമാകും. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനയും വൈകാതെ പൂര്‍ത്തിയാകുമെന്നാണ് സൂചന
Post Your Comments