KeralaLatest NewsNews

ലിഗയുടെ മരണത്തിന് കാരണമായ വിശ്വാസ്യമായ തെളിവ് സംഭവസ്ഥലത്തു നിന്നും ലഭിച്ചു

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് മൃതദേഹം കണ്ടെത്തിയ പൂനംതുരുത്തില്‍ പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കണ്ടല്‍ക്കാട്ടിനുള്ളില്‍ നിന്ന് വള്ളികള്‍ ചേര്‍ത്ത് കെട്ടി ഉണ്ടാക്കിയ കുരുക്ക് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലിഗയുടെ മരണം ശ്വാസംമൂട്ടിയാകാമെന്ന വാദത്തിന് ബലമേറുന്നതിനുള്ളള സൂചനകളിലേക്ക് ഈ കുരുക്ക് തെളിവാകുമോ എന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്.

കാടു കയറി കിടക്കുന്ന വിജനമായ പ്രദേശത്ത് അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് വെട്ടിത്തെളിച്ചാണ് പോലീസ് തിരച്ചില്‍ നടത്തുന്നത്. ശ്വാസം മുട്ടിയതാണ് മരണ കാരണം എന്ന ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തൂങ്ങി മരണത്തിന്റെ സാധ്യതകള്‍ക്കായുള്ള പരിശോധനകളും പോലീസ് സ്ഥലത്തു നടത്തി.

മൃതദേഹത്തില്‍ സ്ഥിരീകരണം വന്നതോടെ ലിഗയുടെ മരണകാരണം കണ്ടെത്താനുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമാകും. സാധാരണ മരണമാണോ, കൊലപാതകമാണോ, ആത്മഹത്യ ആണോ എന്ന കാര്യത്തിലാണ് ഇനി വ്യക്തത വരുത്തേണ്ടത്. ശരീരത്തില്‍ എന്തെങ്കിലും മുറിവോ ചതവോ മറ്റോ പറ്റിയിട്ടുണ്ടോ എന്നത് മൃതദേഹം പഴകിയതുകൊണ്ട് കണ്ടെത്താനും വളരെ ബുദ്ധിമുട്ടാണ്. ലിഗയുടെ എല്ലുകള്‍ ശേഖരിച്ചാണ് ഡിഎന്‍എ പരിശോധന നടത്തിയത്. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനയും വൈകാതെ പൂര്‍ത്തിയാകുമെന്നാണ് സൂചന. പൂനംതുരുത്തിന് എതിര്‍വശത്തെ കടയില്‍ ലിഗ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെയും പോലീസ് എത്തി വിവരങ്ങള്‍ ശേഖരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button