Latest NewsKeralaNews

പിതാവ്‌ ഉപേക്ഷിച്ചതോടെ ബന്ധുക്കള്‍ അമ്മയെ കഴിപ്പിച്ചയച്ചു: സംരക്ഷണം ഏറ്റെടുത്ത വീട്ടിലെ യുവാവ് പെണ്‍കുട്ടിയോട് ചെയ്തത്

കുമളി•ബന്ധുക്കള്‍ കൈയൊഴിഞ്ഞ യുവതിയെ സംരക്ഷണ ഏറ്റെടുത്ത വീട്ടിലെ യുവാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. കുമളിയിലാണ് സംഭവം. സംഭവത്തില്‍ മുരുക്കടി വിശ്വനാഥപുരം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

പെണ്‍കുട്ടിയുടെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇവരെ ഉപേക്ഷിച്ചുപോയതാണ്. തുടര്‍ന്ന് അമ്മയെ ബന്ധുക്കള്‍ വേറെ വിവാഹം കഴിപ്പിച്ചയച്ചു. പിന്നീട് പെണ്‍കുട്ടി മുത്തശിയുടെ സംരക്ഷണത്തിലായിരുന്നു. കഴിഞ്ഞ ഓഗസ്‌റ്റില്‍ കുടുംബപ്രശ്‌നത്തെ തുടര്‍ന്ന്‌ മുത്തശിയും പെണ്‍കുട്ടിയെ കൈയൊഴിതോടെയാണ് യുവാവിന്റെ കുടുംബം പെണ്‍കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്നത്. ഇവര്‍ക്കൊപ്പം താമസിച്ചുവരുന്നതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയാകുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ബന്ധുക്കള്‍ പെണ്‍കുട്ടിയുമായി സമീപത്തെ ക്ഷേത്രത്തിലെത്തി യുവാവിന്റെ വിവാഹം രജിസ്‌റ്റര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഭാരവാഹികള്‍ തയാറായില്ല.

വിവരമറിഞ്ഞ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ ഇതു സംബന്ധിച്ച്‌ അന്വേഷണം നടത്തി പോലീസിനു റിപ്പോര്‍ട്ട്‌ നല്‍കി. തുടര്‍ന്ന്‌ ഇന്നലെ രാവിലെ ഇയാളെ കുമളി സി.ഐ: പി.കെ. ജയപ്രകാശിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. പ്രതിയെ പീരുമേട്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button