കൊല്ലം: സ്വയം വിമര്‍ശനവുമായി സിപിഐ സംഘടനാ റിപ്പോര്‍ട്ട്. കേഡര്‍ സംവിധാനത്തില്‍ വന്‍ വീഴ്ച പറ്റിയിട്ടുണ്ടെന്നും പാര്‍ട്ടി അംഗങ്ങള്‍ സാമൂഹിക ഉത്തരവാദിത്വം മറക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പാര്‍ട്ടിയിലെ ചില നേതാക്കള്‍ ദ്വീപുകളെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അവരെ ചോദ്യം ചെയ്യാന്‍ പോലും അണികള്‍ക്ക് ഭയമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. തന്നെയുമല്ല, സ്ത്രീധനം വാങ്ങുന്ന പ്രവണത പോലും ഇപ്പോള്‍ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പില്‍ വേണ്ടത് സംസ്ഥാനാധിഷ്ഠിത സഖ്യമാണെന്നും തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ഉദാര സമീപനമാണ് സിപിഐയുടെ നിലപാടെന്നും കാനം പറഞ്ഞിരുന്നു.
Post Your Comments