ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മകളെന്ന് അവകാശവാദം തെളിയിക്കുന്നതിനുള്ള രേഖകളൊന്നും ശേഖരിച്ചുവച്ചിട്ടില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതർ. ഇക്കാര്യം മദ്രാസ് ഹൈക്കോടതിയിലാണ് അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചത്. ബംഗളുരു സ്വദേശിയായ അമൃത ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി അപ്പോളോ ആശുപത്രിയുടെ വിശദീകരണം തേടിയത്.
അമൃത താന്‍ ജയയുടെ മകളാണെന്ന് തെളിയിക്കുന്നതിന് ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജയലളിതയുടെ ബയോളജിക്കല്‍ സാംപിളുകളൊന്നും സൂക്ഷിച്ചിട്ടില്ലെന്ന് ചെന്നൈ അപ്പോളോ ആശുപത്രി വ്യക്തമാക്കി.
അതേസമയം ജയലളിതയുടെ സഹോദര പുത്രിയും പുത്രനുമായ ദീപക്, ദീപ എന്നിവര്‍ അമൃതയുടെ നിയമനടപടിയെ എതിര്‍ത്തിരുന്നു. യാതൊരു തെളിവുകളുടെ പിന്‍ബലമില്ലാതെ കോടതിയെ സമീപിച്ച പരാതിക്കാരിക്ക് സിവില്‍ കോടതിയെ സമീപിക്കാന്‍ മാത്രമേ നിയമപരമായ അവകാശമുള്ളൂ എന്നായിരുന്നു ദീപക്കിന്റേയും ദീപയുടേയും വാദം. ഹര്‍ജിക്കാരിയുടെ അവകാശവാദം തെളിയിക്കുന്നതിനുള്ള രേഖകളൊന്നും ലഭ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചു.
Post Your Comments