അബുദാബി : ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വാട്ട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. വാട്ട്‌സാപ്പിന്‌റെയും മറ്റു സാമൂഹ്യമാധ്യമങ്ങളുടെയും യുഎഇയിലെ ഉപയോക്താക്കളോടാണ് പൊലീസ് മുന്നറിയിപ്പ്.
ആളുകളുടെ സ്വകാര്യ വിവരങ്ങളും യുസര്‍നെയിം, പാസ് വേര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ എന്നിവ രേഖപ്പെടുത്തേണ്ട തരത്തിലുള്ള വ്യാജ സന്ദേശങ്ങളാണ് ഇപ്പോള്‍ വാട്ട്‌സാപ്പില്‍ പ്രചരിക്കുന്നത്. ഇത്രയും വിവരങ്ങള്‍ കൈമാറിയ ശേഷമാകാം സന്ദേശത്തിന്‌റെ വിവരങ്ങളും മറ്റും ആളുകള്‍ക്ക് ലഭിക്കുന്നതെന്നും പണം നഷ്ടപെട്ട കേസുകള്‍ വര്‍ധിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അക്കൗണ്ടുകളുടെ ആക്ടിവേഷന്‍ കോഡ് അയയ്ക്കണമെന്ന സന്ദേശമാണ് കൂടുതലും. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ഫോണില്‍ വന്നാല്‍ തുറക്കരുതെന്നും ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments