
ദുബായ്: ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാകിസ്ഥാൻ സ്വദേശിയായ പത്തൊമ്പതുകാരൻ പിടിയിൽ. ഒരു ബിൽഡിങ്ങിന്റെ റിസപ്‌ഷനിൽ കൂട്ടുകാരിക്ക് വേണ്ടി കാത്തിരിക്കുന്നതിനിടെ അറിയാതെ ഉറങ്ങിപ്പോയ ഫിലിപ്പീൻ സ്വദേശിയായ യുവതിയെയാണ് ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചത്. മാർച്ച് 19 നാണ് കേസിനാസ്പദമായ സംഭവം നടന്നിരിക്കുന്നത്.
Read Also: മത്സരയോട്ടത്തിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ചത് ആംബുലന്‍സില്‍; വീഡിയോ
അൽ ഖുസൈസ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു ബിൽഡിങ്ങിലെ റിസപ്‌ഷനിൽ വൈകിട്ട് 3.30 ഓടെയാണ് യുവതി എത്തിയത്. കൂട്ടുകാരി എത്താൻ വൈകിയതോടെ അറിയാതെ ഉറക്കത്തിലേക്ക് വഴുതിവീണു. ഉണർന്നപ്പോഴാണ് യുവാവിന്റെ കൈ തന്റെ ശരീരത്ത് സ്പർശിക്കുന്നതായി യുവതി കണ്ടത്. ഇവർ ബഹളം വെച്ചതോടെ യുവാവ് ഓടിപ്പോകുകയും കുറച്ചുനേരത്തിന് ശേഷം തിരികെയെത്തി യുവതിക്ക് മനസിലാകാത്ത ഭാഷയിൽ എന്തോ സംസാരിക്കാൻ ശ്രമിക്കുകയും ചെയ്‌തു. ഇതോടെ ഭയന്നുപോയ യുവതി പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു.
Post Your Comments