കൊല്‍ക്കത്ത: ത്രിപുരയിൽ ബിജെപി വിജയിച്ചത് വലിയ കാര്യമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേവലം മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ തിളക്കമാണ് ബിജെപിയുടെ വിജയത്തിനുള്ളത്.
ബിജെപിയുടെ വിജയത്തെ തികച്ചും രൂക്ഷമായ ഭാഷയിലാണ് മമത വിമർശിച്ചത്.
ALSO READ:ത്രിപുരയിലെ ജനതയ്ക്ക് ഇനിമുതൽ കമ്മ്യൂണിസം പഠിക്കാനില്ലെന്ന് ബിപ്ലവ് കുമാര്‍
കോൺഗ്രസ് പാർട്ടിയുമായി സഹകരിക്കാൻ ഇപ്പോഴും തയ്യാറാണ്,30 സീറ്റ് വരെ കോൺഗ്രസിന് നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ കോൺഗ്രസിന് ഇത് സ്വീകാര്യമായിരുന്നില്ല. ഇപ്പോള്‍ ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്താന്‍ കോൺഗ്രസ് പാർട്ടി തയാറായിട്ടുണ്ടെന്നും മമത വ്യക്തമാക്കി. പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. തൃണമൂല്‍ അക്രമം നടത്തിയെങ്കില്‍ ബി.ജെ.പിക്ക് 96,000 നോമിനേഷനുകള്‍ സമര്‍പ്പിക്കാന്‍ സാധിച്ചതെങ്ങനെയെന്നും മമത ചോദിച്ചു.
Post Your Comments