തിരുവനന്തപുരം: മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ മരണത്തില്‍ പുതിയ വഴിത്തിരിവ്. ലിഗയുടെ മരണം കൊലപാതകമാണെന്ന് സംശയത്തിലാണ് ഡോക്ടര്‍മാര്‍. ലിഗ ശ്വാസം മുട്ടി മരിച്ചതാണെന്ന് സംശയമുന്നയിച്ചിരിക്കുന്നത് ഫോറന്‍സിക് ഡോക്ടര്‍മാരാണ്. എന്നാല്‍ ആന്തരീകാവയവങ്ങളുടെ പരിശോധന കൂടി കഴിഞ്ഞാല്‍ മാത്രമേ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുള്ളൂ എന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
പഴകിയ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തതിൽ നിന്നാണ് മരണം ശ്വാസംമുട്ടിയാകാം എന്ന പ്രാഥമിഗ നിഗമനത്തിൽ ഡോക്ടർമാർ എത്തിച്ചേർന്നത്. എന്നാൽ ഒൗദ്യോഗികമായി അവർ ഇക്കാര്യം സ്ഥിരീകരിക്കുകയോ അന്വേഷണ സംഘത്തെ അറിയിക്കുകയോ ചെയ്തിട്ടില്ല.
എന്നാല്‍ ലിഗമുടേത് സ്വാഭാവിക മരമമാണെന്ന് പോലീസ് പറഞ്ഞിരുന്നു. ലിഗയുടെ ദേഹത്തില്‍ മാനഭംഗത്തിന്റെയോ ആക്രമണത്തിന്റെയോ ലക്ഷണങ്ങളില്ലെന്ന മൃതദേഹ പരിശോധന റിപ്പോര്‍ട്ട് വിലയിരുത്തിയാണ് പൊലീസ് ഈ നിഗമനത്തിലേക്ക് നീങ്ങിയത്. ശരീരത്തിലെ എല്ലുകളോ ഞരമ്ബുകളോ മുറിഞ്ഞതിന്റെ ലക്ഷണമില്ല. കുത്തോ ക്ഷതമോ മുറിവുകളോ ഇല്ല. ആന്തരികാവയവങ്ങളിവും പരിക്കിന്റെ പാടുകളില്ല. വസ്ത്രങ്ങളെല്ലാം ശരിയായി തന്നെയുണ്ട്. മൃതദേഹ പരിശോധനയില്‍ മല്‍പ്പിടുത്തത്തിന്റെ ലക്ഷണങ്ങളില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
Post Your Comments