South IndiaWeekened GetawaysWildlifeHill StationsAdventureIndia Tourism Spots

സാഹസികത എന്തെന്നറിയാൻ അനന്തഗിരി കാടുകളിലേക്കൊരു യാത്ര

യാത്രകൾ ഇഷ്ടപ്പെടാത്തവരുണ്ടോ? യാത്രകളെ അമിതമായി സ്നേഹിക്കുന്നവർക്കിടയിൽ പല ചേരിതിരിവുകൾ ഉണ്ട്. ചിലർ ശാന്തമായ ഒരു യാത്ര ആഗ്രഹിക്കുമ്പോൾ മറ്റുചിലർ സാഹസികത ഇഷ്ടപ്പെടുന്നവരായിരിക്കും. അങ്ങനെ സാഹസികത ഇഷ്ടപ്പെടുന്നവർ തീർച്ചയായും അനന്തഗിരിയുടെ ഭംഗി അറിയണം.

പൂര്‍വ്വഘട്ട മലനിരകള്‍ക്കിടയില്‍ നിന്ന് മലദൈവങ്ങള്‍ കാക്കുന്ന അനന്തഗിരിയിലേക്ക്..

അനന്തഗിരി…സഞ്ചാരികളുടെ ട്രാവലിങ് ലിസ്റ്റില്‍ ഇനിയും എത്തിയിട്ടില്ലാത്ത ഒരിടം… വളഞ്ഞു പുളഞ്ഞു പോകുന്ന റോഡിലൂടെ കാപ്പിത്തോട്ടങ്ങളും വെയിലും തണലും മാറിമാറി വരുന്ന കാലാവസ്ഥയും ഭൂമിയിലേക്ക് ഇറങ്ങി വരുന്ന മേഘങ്ങളും എല്ലാം ചേര്‍ന്ന് ഏതൊരു സഞ്ചാരിയെയും ഉന്മത്തനാക്കുന്ന ഇടം…വിശേഷണങ്ങള്‍ ഒന്നും പോരാ അനന്തഗിരിയെ വിശേഷിപ്പിക്കാന്‍ എന്നതാണ് സത്യം.

ഇന്ത്യയില്‍ ഏറ്റവും അവസാനമായി രൂപം കൊണ്ട സംസ്ഥാനമായ തെലുങ്കാനയിലാണ് അനന്തഗിരി കുന്നുകള്‍ സ്ഥിതി ചെയ്യുന്നത്. തെലുങ്കാനയിലെ വികാരാബാദ് ജില്ലയിലാണ് ഇവിടം. തെലുങ്കാന ഒരി സംസസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടതോടുകൂടിയാണ് ഇവിടം വിനോദസഞ്ചാരികളുടെ ലിസ്റ്റില്‍ കയറുന്നത്. അരാകുവാലി ആയിരുന്നു ഇത്രയും നാള്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമെങ്കില്‍ ഇന്ന് ആ സ്ഥാനം അനന്തഗിരി കുന്നുകള്‍ കൈയ്യടക്കിക്കൊണ്ടിരിക്കുകയാണ്.

പ്രതീകാത്മക ചിത്രം

കുന്നുകളും ഗുഹകളും ക്ഷേത്രങ്ങളും തടാകവും ചേര്‍ന്നയിടം. പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന സാഹസികരായ സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ വേണ്ടതെല്ലാം ഉള്ള ഒരിടമാണ് അനന്തഗിരി കുന്നുകള്‍. കനത്ത കാടിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ മലനിരകളുചടെ സൗന്ദര്യമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

കനത്ത കാടിനോട് ചേര്‍ന്നു കിടക്കുന്നതു കൊണ്ടുതന്നെ സാഹസികത തേടുന്നവരാണ് ഇവിടെ എത്തുന്നത്. വ്യത്യസ്തങ്ങളായ ഭൂപ്രകൃതിയിലൂടെയുള്ള ട്രക്കിങ് മാത്രമല്ല, രാത്രിയിലെ ക്യാപിങ്ങും അതിന്റെ വിവരിക്കാനാവത്ത അനുഭവങ്ങളും ഇവിടം സഞ്ചാരികളുടെ പ്രിയ കേന്ദ്രമാക്കുന്നു.

തെലുങ്കാനയിലെ പുരാതന ഇടം

പ്രതീകാത്മക ചിത്രം

ചരിത്രങ്ങളും പ്രാദേശിക വിശ്വാസങ്ങളും അനുസരിച്ച് അനന്തഗിരി കുന്നുകള്‍ തെലുങ്കാനയിലെ ഏറ്റവും പഴക്കം ചെന്ന മനുഷ്യവാസമുള്ള മേഖലകളില്‍ ഒന്നാണ്. അതിന്റെ അടയാളങ്ങളായി ഇവിടം ധാരാളം ഗുഹകളും സ്മാരകങ്ങളും ഒക്കെ കാണുവാന്‍ സാധിക്കും. അനന്തഗിരിയെ മറ്റുള്ള ഹില്‍ സ്റ്റേഷനുകളില്‍ നിന്നനും വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ ഗുഹകളുടെയും ക്ഷേത്രങ്ങളുടെയും ഒക്കെ സാന്നിധ്യമാണ്.

അനന്തഗിരി കുന്നിലെത്തിയാല്‍

സാധാരാണയായി പ്രകൃതി സ്‌നേഹികളും സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നവരുമാണ് അനന്തഗിരി കുന്നുകളിലേക്ക് യാത്ര ചെയ്യുന്നത്. പച്ച പുതച്ചു കിടക്കുന്ന കാടുകള്‍ ഫോട്ടോഗ്രാഫോഴ്‌സിന് മികച്ച ഫ്രെയിമുകളാണ് നല്കുന്നത്. മാത്രമല്ല, ഇവിടെ സ്ഥിതി ചെയ്യുന്ന അനന്തഗിരി ക്ഷേത്രം തീര്‍ഥാടന കേന്ദ്രം കൂടിയാണ്. ശ്രീ കൃഷ്ണന്റെ കാലം മുതല്‍ വിഷ്ണുവിനെ ഇവിടെ ആരാധിച്ചിരുന്നു എന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല, പുരാതനമായ ഒരു ജനവിഭാഗം ഇവിടെ താമസിച്ചിരുന്നു എന്നതിന്റെ സൂചനയായ ഗുഹകളും സ്മാരകങ്ങളും ഇവിടെ കാണുവാന്‍ സാധിക്കും

നവാബ് നിര്‍മ്മിച്ച ക്ഷേത്രം

പ്രതീകാത്മക ചിത്രം

അനനന്തഗിരി കുന്നിലെ വിഷ്ണു ക്ഷേത്രത്തെക്കുറിച്ച് പറഞ്ഞല്ലോ… അതിന് പിന്നില്‍ മറ്റൊരു കഥ കൂടിയുണ്ട്. ഏകദേശം 400 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹൈദരാബാദിലെ നിസാം ആരാധനയ്ക്കായി ഇവിടുത്തെ ആളുകള്‍ക്ക് നിര്‍മ്മിച്ചു നല്കിയതാണത്രെ ഈ വിഷ്ണു ക്ഷേത്രം. അനന്തഗിരി കുന്നുകളുടെ സംരക്ഷകനായാണ് ഇവിടുത്തെ ആളുകള്‍ വിഷ്ണുവിനെ കാണുന്നത്.

സന്ദര്‍ശന സമയം

പ്രതീകാത്മക ചിത്രം

വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലങ്ങളിലൊന്നാണ് അനന്തഗിരി കുന്നുകള്‍. എന്നാല്‍ ചില സമയങ്ങളില്‍ ഇവിടം ജനത്തിരക്കില്‍ പെടാറുണ്ട്. എന്നാല്‍ ആളുകള്‍ ഏറ്റവും കുറച്ച് വരുന്നത് വേനല്‍്കകാലത്താണ്. തെലുങ്കാനയുടെ പൊതുവെയുള്ള ചൂട് അനന്തഗിരിയെയും ബാധിക്കുമെന്നതിനാല്‍ മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള സമയങ്ങളില്‍ ഇവിടെ തിരക്ക് താരതമ്യേന കുറവായിരിക്കും. അനന്തഗിരിയും സമീപത്തുള്ള സ്ഥലങ്ങളും കാണുവാന്‍ താല്പര്യമുണ്ടെങ്കില്‍ ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയമാണ് മികച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button