KeralaLatest NewsNews

കസ്റ്റഡി മരണം; ശ്രീജിത്തിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡി മരണത്തിന് ഇരയായ ശ്രീജിത്തിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും. പോലീസ് അന്വേഷണം തൃപ്തികരമല്ലാത്തതിനാലാണ് ഇത്തരത്തിലൊരു നീക്കമെന്ന് മരണപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില പറഞ്ഞു.

അതേസമയം പുറത്തിറങ്ങി നടക്കാന്‍ ഭയമെന്ന് വ്യക്തമാക്കി ശ്രീജിത്തിന്റെ സഹോദരന്‍ രംഗത്തെത്തിയിരുന്നു. വരാപ്പുഴ സ്റ്റേഷനില്‍ ലോക്കപ്പിനകത്തും പുറത്തും വെച്ച് ഓരോരുത്തരെയും മര്‍ദ്ദിച്ചു. ഗുരുതര മര്‍ദ്ദനമേറ്റത് ശ്രീജിത്തിന് മാത്രമാണ്. തറയില്‍ വീണു കിടന്ന ശ്രീജിത്തിനെ എഴുന്നേല്‍പ്പിക്കാന്‍ വരാപ്പുഴ എസ്ഐ പലതവണ ചവിട്ടിയെന്നും സഹോദരന്‍ വെളിപ്പെടുത്തി.

വരാപ്പുഴയില്‍ വീടാക്രമിച്ച കേസില്‍ ജയിലിലായിരുന്ന ശ്രീജിത്തിന്റെ സഹോദരനടക്കമുള്ളവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. വരാപ്പുഴയില്‍ വീടാക്രമിച്ചുവെന്ന കേസില്‍ പൊലീസ് ശ്രീജിത്തിനൊപ്പം പിടികൂടിയവരാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ശ്രീജിത്തിന്റെ സഹോദരന്‍, കസ്റ്റഡി മരണക്കേസില്‍ പ്രത്യേക അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയ നിതിന്‍, ഗോപന്‍, വിനു എന്നിവരടക്കം 9 പേരാണ് ആലുവ സബ്ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button