
കണ്ണൂര്‍: പിണറായിയില്‍ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ ഛര്‍ദ്ദിച്ചു മരിച്ച സംഭവത്തില്‍ നിര്‍ണ്ണായക സൂചനകള്‍ ലഭിച്ചു എന്നു റിപ്പോര്‍ട്ട്. കുടുംബത്തില്‍ മരണമടഞ്ഞ നാലുപേരും നാല് ആശുപത്രികളിലായിട്ടാണു മരിച്ചത്. സംഭവത്തില്‍ വീട്ടില്‍ അവശേഷിക്കുന്ന ഏകവ്യക്തി സൗമ്യയുടെ ഭര്‍ത്താവിനെ പോലീസ് ചോദ്യം ചെയ്തു. നാലുമരണങ്ങളും കൊലപാതകമാണ് എന്നാണു പോലീസിന് ഒടുവില്‍ ലഭിക്കുന്ന വിവരം. വണ്ണത്താം വീട്ടില്‍ കമലയുടേയും (65) ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്റെയും (76) പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ വിഷാംശം ഉള്ളതായി കണ്ടെത്തി. ഇതാണു കൊലപാതക സാധ്യതയിലേയ്ക്കു പോലീസിനെ എത്തിച്ചത്.
ഈ കുടുംബവുമായി നിരന്തരം ബന്ധപെട്ടിരുന്ന മൂന്നു യുവാക്കള്‍ ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്. മാതാവ് കമലയുടെ മരണശേഷം ഈ യുവാക്കള്‍ സ്ഥിരമായി ഇവിടെ വരുന്നതിനെ നാട്ടുകാര്‍ വിലക്കിയിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച സൗമ്യ എന്ന യുവതി മാത്രമാണ് ഇപ്പോള്‍ ഈ വീട്ടില്‍ ജീവനോടെയുള്ളത്. ഇവരും കലശലായ ഛർദ്ദി മൂലം ആശുപത്രിയിൽ ചികിത്സയിലാണ് ഉള്ളത്. സമീപത്തെ കിണറുകള്‍ പരിശോധിച്ചു എങ്കിലും സംശയ കരമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മരിച്ചവരുടെ ആന്തരീകാവയവങ്ങളുടെ പരിശോധനയിലാണ് നിർണ്ണായക വിവരം ലഭിച്ചത്.
Post Your Comments