തിരുവനന്തപുരം: ഇനി റെയില്‍വെ ടിക്കറ്റ് മലയാളത്തിലും. തിരുവനന്തപുരത്തും എറണാകുളത്തും ഈ സംവിധാനം ഇന്ന് മുതൽ ആരംഭിച്ചു. കംപ്യൂട്ടര്‍ സൗകര്യമില്ലാത്ത ഹാള്‍ട്ട് സ്റ്റേഷനുകളില്‍ നല്‍കുന്ന കട്ടിയുള്ള ടിക്കറ്റുകളില്‍ മലയാളത്തില്‍ സ്ഥലങ്ങള്‍ രേഖപ്പെടുത്താറുണ്ട്. യുടിഎസ് കൗണ്ടറുകളില്‍നിന്നുള്ള ടിക്കറ്റുകളില്‍ മലയാളം വരുന്നത് ഇത് ആദ്യമായാണ്.
ALSO READ:കോടികള്‍ മുടക്കി ആധുനിക സാങ്കേതികവിദ്യ സ്വന്തമാക്കാനൊരുങ്ങി റെയില്‍വെ
ആദ്യഘട്ട പരീക്ഷണം വിജയം കണ്ടാൽ മറ്റു സ്‌റ്റേഷനുകളിലേക്കും പുതിയ സൗകര്യം വ്യാപിപ്പിക്കും. കര്‍ണാടക തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുന്‍പായി ടിക്കറ്റുകളില്‍ കന്നഡ ഉള്‍പ്പെടുത്തിയിരുന്നു. എല്ലാ പ്രാദേശിക ഭാഷകളിലും ടിക്കറ്റ് ലഭ്യമാക്കാനാണു റെയില്‍വേ തയാറെടുക്കുന്നത്.
Post Your Comments