KeralaLatest NewsNews

പിണറായിയിലെ ദുരൂഹമരണങ്ങള്‍ സ്വാഭാവികമല്ല: ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

പിണറായി: നാടിനെ നടുക്കിയ ദുരൂഹമരണങ്ങള്‍ക്കുപിന്നില്‍ അസ്വാഭാവികത തന്നെ. ഈ മരണങ്ങൾ സ്വാഭാവികമല്ലെന്ന് തെളിഞ്ഞു. ദുരൂഹമരണങ്ങള്‍ക്കു കാരണമായത് അലൂമിനിയം ഫോസ്‌ഫൈഡ് എന്ന മാരക രാസവസ്തുവെന്ന് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ . കീടനാശിനികളിലും എലിവിഷത്തിലും ഉപയോഗിക്കുന്ന വിഷവസ്തുവാണ് ഇത്. പോലീസും ഇക്കാര്യം സ്ഥിരീകരിച്ചു. ദുരൂഹസാഹചര്യത്തില്‍ മരിച്ച പിണറായി പടന്നക്കര വണ്ണത്താന്‍ വീട്ടില്‍ കമല (65)യുടെയും ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്റെയും ആന്തരികാവയവങ്ങള്‍ ശാസ്ത്രീയപരിശോധനയ്ക്കായി കോഴിക്കോട്ടെ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്കയച്ചിരുന്നു.

അവിടെ നടന്ന പത്തോളം പരിശോധനകളുടെ ഫലം കഴിഞ്ഞദിവസം ലഭിച്ചു. ഇതോടെയാണ് ഇരുവരുടെയും ശരീരത്തില്‍ അലുമിനിയം ഫോസ്‌ഫൈഡ് എന്ന വിഷം അടിഞ്ഞുകൂടിയതായുള്ള കണ്ടെത്തല്‍. കുഞ്ഞിക്കണ്ണന്റെയും കമലയുടെയും മരണകാരണം തന്നെയാണോ കുട്ടികളുടെയും മരണത്തിന് കാരണമായതെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതിനായി തിങ്കളാഴ്ച ഇവരുടെ പേരക്കുട്ടി ഐശ്വര്യ കിഷോറി(8)ന്റെ മൃതദേഹം പോലീസ് പുറത്തെടുത്ത് പരിശോധിച്ചു. ആന്തരികാവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി കോഴിക്കോട്ടെ ലബോറട്ടറിയിലേക്ക് അയച്ചു.

read more@:ഛര്‍ദ്ദില്‍ ബാധിച്ച്‌ പല സമയത്ത് പിഞ്ചുകുഞ്ഞടക്കം നാലുപേര്‍ മരിച്ച സംഭവത്തില്‍ വില്ലനെ കണ്ടെത്തി : കൂടുതൽ വിവരങ്ങൾ പുറത്ത്

മൂന്നുമാസത്തിനിടെയാണ് പിണറായിയില്‍ ഒരു കുടുംബത്തിലെ എട്ടുവയസ്സുകാരി ഉള്‍പ്പെടെ മൂന്നുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഒന്നരവയസ്സുകാരി കീര്‍ത്തന 2012-ലും മരിച്ചു. കുട്ടികളുടെ അമ്മ സൗമ്യ(28) ഛര്‍ദിയെത്തുടര്‍ന്ന് തലശ്ശേരി സഹകരണ ആശു​പത്രിയില്‍ ചികിത്സയിലാണ്. 2018 ജനുവരി 31-നാണ് ഐശ്വര്യ മരണത്തിന് കീഴടങ്ങിയത്. ഐശ്വര്യയുടെ മുത്തച്ഛനും മുത്തശ്ശിയും ഉള്‍പ്പെടെ കുടുംബത്തിലെ മറ്റു മൂന്നുപേര്‍കൂടി സമാനസാഹചര്യത്തില്‍ നേരത്തേ മരിച്ചിരുന്നു. സംഭവത്തിലെ ദുരൂഹത സംബന്ധിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണ്.

ഇതിനിടയിലാണ് ഐശ്വര്യയുടെ മരണത്തിലെ ദുരൂഹതയും അന്വേഷിക്കണമെന്ന ആവശ്യമുയര്‍ന്നത്. ഐശ്വര്യയുടെ മൃതദേഹം പരിശോധന കൂടാതെയാണ് അന്ന് സംസ്‌കരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button