Latest NewsKeralaNews

മകന്‌റെ മരണം അച്ഛന്‍ സാഹസികമായി ഏറ്റു വാങ്ങി : കരളലിയിക്കുന്ന കഥ ഇങ്ങനെ

പാലോട്: തിരുവനന്തപുരം പാലോട് നിന്ന് കഴിഞ്ഞ ദിവസം കണ്ട അപകട വാര്‍ത്ത ആരുടേയും മനസ്സിനെ പിടിച്ചുലക്കുന്ന തരത്തിലുള്ളതായിരുന്നു. പിക് അപ് വാനിന്റെ നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീണാണ് രാജേഷ് മരിച്ചത്. അപകടത്തില്‍ പെടുന്നതിന്റെ തൊട്ട് മുമ്പ് ശ്രീഹരിയെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു രാജേഷ്. കുളത്തൂപ്പുഴ റോഡില്‍ മടത്തറയ്ക്കു സമീപം ചന്തവളവിലാണു സംഭവം നടന്നത്.

യൂത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് സെക്രട്ടറി മടത്തറ കലയപുരം ശ്രീഹരി ഭവനില്‍ രാജേഷ്(34) ആണ് ഏകമകന്‍ ശ്രീഹരിയെ (ആറ്) അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തി സ്വയം മരണം വരിച്ചത്. വാനിനു പിന്നില്‍ സാധനങ്ങള്‍ കയറ്റുന്ന ഭാഗത്തായിരുന്നു രാജേഷും ശീഹരിയും ഉണ്ടായിരുന്നത്. വാഹനം മുന്നോട്ട് പോകുന്ന വഴിയില്‍ റോഡ് അരികിൽ മണ്ണൊലിപ്പു മൂലം രൂപംകൊണ്ട കുഴിയിലേക്ക് മറിഞ്ഞാണ് വാന്‍ നിയന്ത്രണം വിട്ടത്.

അരിപ്പ ഓയില്‍പാം ഓഫിസില്‍ നിന്നു 30നു വിരമിക്കുന്ന അമ്മയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടുവരാനായാണു രാജേഷും മകനും പിക് അപ് വാനുമായി പോയത്. ആടിയുലഞ്ഞ വാനില്‍ നിന്ന് മകനെ സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചെറിഞ്ഞാണ് രാജേഷ് മരണത്തിലേക്ക് അടുത്തത്, അടുത്ത നിമിഷം മറിഞ്ഞ വാന്‍ രാജേഷിനു മുകളിലേക്കു വീഴുകയും സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ രാജേഷ് മരിക്കുകയായിരുന്നു. ശ്രീഹരിക്കും വാന്‍ ഡ്രൈവര്‍ക്കും ചെറിയ പരുക്കുകള്‍ മാത്രമാണ് ഉണ്ടായത്. മഞ്ജുവാണ് രാജേഷിന്റെ ഭാര്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button