ന്യൂഡൽഹി : ജോലി തേടിയെത്തിയ മലയാളി നഴ്സിനെ മയക്കുമരുന്ന് നല്‍കി മലയാളി യുവാവ് ബലാല്‍സംഗം ചെയ്തു. ഡല്‍ഹി നോയിഡ സെക്ടര്‍ 24ല്‍ ഫെബ്രുവരി ആറിനാണ് സംഭവം നടന്നത്. ബുധനാഴ്ച യുവതി പരാതി നൽകിയതോടെ യുവാവിനെ അറസ്റ്റു ചെയ്തു.
ഇരയായ യുവതിയുടെ സുഹൃത്തിന്റെ സുഹൃത്താണ് പ്രതി. ജോലി തേടിയെത്തിയ യുവതിയോട് ആവശ്യമായ സഹായം നൽകാമെന്ന് ഇയാൾ ഉറപ്പുപറഞ്ഞിരുന്നു. ഫെബ്രുവരി ആറിന് തന്റെ വീട്ടിൽ വച്ച് ഒരു ഇന്റർവ്യൂ നടക്കുന്നതായി പറഞ്ഞാണ് ഇയാൾ യുവതിയെ വീട്ടിലെത്തിച്ചത്. യുവതി ഇതിൽ സംശയം പ്രകടിപ്പിച്ചെങ്കിലും വീട്ടിൽ കുടുംബാംഗങ്ങൾ ഉണ്ടെന്നും പേടിക്കേണ്ടെന്നും പറഞ്ഞു. തുടർന്ന് വീട്ടിലെത്തിയപ്പോൾ ഇവിടെ വേറെയാരെയും കണ്ടില്ല. ഇതു ചോദ്യം ചെയ്തതോടെ അവർ ജോലിക്കു പോയതാണെന്നും ഉടൻ തിരിച്ചുവരുമെന്നും പ്രതി പറഞ്ഞു.
Read Also : ശോഭാ സുരേന്ദ്രൻ വെറും അഡ്ജസ്റ്റ്മെൻ്റ് സ്ഥാനാർത്ഥി; പരിഹാസവുമായി എസ് എസ് ലാൽ
തുടർന്ന് ഇയാൾ യുവതിയ്ക്ക് ജ്യൂസ് കുടിയ്ക്കാൻ നൽകുകയും ഇത് കുടിച്ചയുടൻ
യുവതി ബോധരഹിതയാകുകയായിരുന്നു. രാത്രിയോടെയാണ് പിന്നീട് ഇവർക്ക് ബോധം വരുന്നത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് ബലാൽസംഗത്തിനിരയായ വിവരം യുവതി അറിയുന്നത്. പിന്നീട് യുവതി അവിടെനിന്നു വാടകയ്ക്കു താമസിക്കുന്ന സ്ഥലത്തേക്ക് തിരിച്ചുവരികയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.
Post Your Comments