ദുബായ് : മകളെ അമ്മ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു : ദിവസങ്ങളോളം ഭക്ഷണം നല്‍കിയില്ല. ദുബായിലാണ് മന: സാക്ഷിയില്ലാത്ത സംഭവം നടന്നത് സംഭവത്തെ തുടര്‍ന്ന് 50 വയസുള്ള ജോര്‍ദാനിയന്‍ വനിതയും മകനും മറ്റ് രണ്ട് പെണ്മക്കളും അറസ്റ്റിലായി.
അല്‍ ബാര്‍ഷ പൊലീസ് സ്റ്റേഷനിലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2009 മുതല്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നുണ്ടെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്കി.
മുറിയിലെ ജനലുകളും വാതിലും ലോക്ക് ചെയ്താണ് തന്നെ പൂട്ടിയിട്ടിരുന്നത്. ഭക്ഷണം തരാറില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി. അമ്മയെ കൂടാതെ സഹോദരനും തന്നെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
15 വയസുള്ള സഹോദരിയാണ് തന്റെ മുറി തുറന്ന് അമ്മയും മറ്റ് സഹോദരങ്ങളും കാണാതെ ഒളിവില്‍ ഭക്ഷണം തരുന്നത്. ഒരിയ്ക്കല്‍ ഭക്ഷണം കൊണ്ട് വരുമ്പോള്‍ അവള് പിടിയ്ക്കപ്പെട്ടു. തനിയ്ക്കു വേണ്ട് ആ സഹോദരി വാദിച്ചുവെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. തനിക്ക് 6 വയസുള്ളപ്പോള്‍ മുതല്‍ സഹോദരിയെ ഉപദ്രവിയ്ക്കാന്‍ തുടങ്ങിയതാണെന്നും ഇനിയെങ്കിലും ഇത് അവസാനിപ്പിക്കണമെന്നും തനിയ്ക്കു വേണ്ടി ആ സഹോദരി അമ്മയോട് അപേക്ഷിക്കുന്നത് കേട്ടുവെന്നും മര്‍ദ്ദനത്തിന് ഇരയായ പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ അവളുടെ വാക്കുകള്‍ക്ക് ചെവികൊടുക്കാതെ അമ്മയും സഹോദരനും അവളെ അടിക്കുകയും മറ്റൊരു മുറിയില്‍ പൂട്ടിയിടുകയും ചെയ്തു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദുബായ് പൊലീസ് അമ്മയോയും സഹോദരനേയും അറസ്റ്റ് ചെയ്തു
Post Your Comments