Latest NewsNewsIndia

ആണായ് ചമഞ്ഞ് കൂട്ടുകാരിയെ വിവാഹം ചെയ്തു : പിന്നെ നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍

 

ലക്‌നൗ: ആണായി ചമഞ്ഞ് കൂട്ടുകാരിയെ വിവാഹം ചെയ്തു. പിന്നെ നടന്നത് സംഭവബഹുലമായ കാര്യങ്ങള്‍. ഉത്തര്‍പ്രദേശിലാണ് കൂട്ടുകാരിയെ വിവാഹം ചെയ്യാന്‍ ആണ്‍വേഷം കെട്ടിയ സംഭവം നടക്കുന്നത്. 20 വയസുകാരായ രണ്ട് യുവതികള്‍ പരസ്പരം ഇഷ്ടപ്പെടുകയും ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. രണ്ട് വയസുമുതല്‍ ഒരുമിച്ച് കളിച്ചു വളര്‍ന്ന ഇരുവര്‍ക്കും വിവാഹം പ്രായമെത്തിയപ്പോള്‍ പിരിയാന്‍ കഴിയാതായി.

സമൂഹ വിവാഹം നടക്കാനിരിക്കെ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചു. ഒരാള്‍ക്ക് വ്യാജ ഐഡന്റിറ്റി കാര്‍ഡ് ഉണ്ടാക്കി. തുടര്‍ന്ന് വിവാഹത്തിനായി രണ്ട് സെറ്റ് മാതാപിതാക്കളെയും സംഘടിപ്പിച്ചു. വരനായി വേഷം കെട്ടിയ യുവതിക്ക് കാര്‍ത്തിക് ശുക്ല എന്ന പേരിലായിരുന്നു ഐഡന്റിറ്റി കാര്‍ഡ് സംഘടിപ്പിച്ചത്.

വിവാഹം നടന്നത് ഏപ്രില്‍ 16 തിങ്കളാഴ്ചയായിരുന്നെങ്കില്‍ ശനിയാഴ്ചയോടെയാണ് തന്റെ മകളെ വിവാഹം ചെയ്തത് മറ്റൊരു യുവതിയാണെന്ന് മനസിലായത്. ഇരുവരുടെയും വിവാഹ ചിത്രങ്ങല്‍ വരനായി വേഷം കെട്ടിയ യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് പിടിക്കപ്പെടാന്‍ കാരണമായത്. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ശ്രദ്ധയില്‍പ്പെട്ട ‘വരന്റെ’ വീട്ടുകാര്‍ വധുവിന്റെ വീട്ടുകാരെ വിവരം അറിയിച്ചു. വധുവിന്റെ വീട്ടിലായിരുന്നു ഇരുവരും വിവാഹ ശേഷം താമസിച്ച് വന്നത്. തുടര്‍ന്ന് വധുവിന്റെ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് ഇരുവരെയും വിളിച്ചു വരുത്തി ചോദ്യം ചെയ്തു.

വരനായ വേഷമിട്ട യുവതിയെ അതി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. കൂട്ടൂകാരിയെ മര്‍ദ്ദിക്കുന്നതില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വധുവായ യുവതി വീടിന്റെ റൂഫില്‍ നിന്ന് താഴേക്ക് ചാടി. നിസാര പരിക്കുകളോടെ യുവതി ചികിത്സയിലാണ്. വരനായി വേഷമിട്ട യുവതി ചതിച്ചെന്നാരോപിച്ച് വധുവിന്റെ വീട്ടുകാര്‍ പെലീസില്‍ പരാതി നല്‍കി. ‘വരന്റെ’ കുടുംബവും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ഇരവരും പ്രായപൂര്‍ത്തിയായവരാണെന്നും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ചാല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നുമുള്ള നിലപാടിലാണ് പൊലീസ്.

കേസില്‍ പൊലീസും പുലിവാല് പിടിച്ചിരിക്കുകയാണിപ്പോള്‍. ഐപിസി 377 പ്രകാരം സ്വവര്‍ഗരതി നിയമവിരുദ്ധമാണ്. എന്നാല്‍ ഈ നിയമ പ്രകാരം ഒരേ ലിംഗത്തില്‍ പെട്ട ആളുകള്‍ തമ്മില്‍ വിവാഹം ചെയ്യുന്നതിനെ കുറിച്ചോ ഒരുമിച്ച് താമസിക്കുന്നതിനെ കുറിച്ചോ പ്രതിപാദിച്ചിട്ടില്ല. 2017ല്‍ സ്വകാര്യത മൗലീക അവകാശമായി സുപ്രിംകോടതി വിധിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസെടുക്കുന്നതിന് തടസമുണ്ട്. ഇരുവരും വേഷം മാറി വിവാഹം ചെയ്തത് വലിയൊരു നിയമ ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button