തിരുവനന്തപുരം: മൃതദേഹം ലിഗയുടേത് തന്നെയെന്ന് ഓട്ടോ ഡ്രൈവര്‍ ഷാജി. ഷാജിയാണ് ലിഗയെ കോവളത്ത് കൊണ്ടുചെന്നാക്കിയത്. കോവളത്ത് കൊണ്ടുചെന്നാക്കിയപ്പോള്‍ ലിഗ 800 രൂപ നല്‍കിയെന്നും അവസാനം ലിഗയെ കാണുമ്പോള്‍ മൃതദേഹത്തിലുണ്ടായിരുന്ന ഓവര്‍ക്കോട്ട് ഉണ്ടായിരുന്നില്ലെന്നും ഷാജി വെളിപ്പെടുത്തി.
മൃതദേഹത്തിൽ കണ്ടെത്തിയ ഓവര്‍കോട്ട് വണ്ടിയിൽ കയറിയപ്പോൾ ധരിച്ചിട്ടുണ്ടായിരുന്നില്ലെന്നും ലിഗ നീല പാന്റ്സ് ആയിരുന്നു ധരിച്ചത് എന്നും വാഹനത്തിൽ ഇരുന്ന് സിഗരറ്റ് വലിച്ചിരുന്നതായും ഡ്രൈവർ വ്യക്തമാക്കി. അവരുടെ പെരുമാറ്റം വിഷാദ രോഗിയുടേത് പോലെ ആയിരുന്നില്ലെന്നും ഡ്രൈവർ പറഞ്ഞു.
മരുതുംമൂട് നിന്ന് കോവളം ഗ്രോവ് ബീച്ച് വരെയാണ് ലിഗ ഓട്ടോയില്‍ സഞ്ചരിച്ചത്. പുതിയ ജാക്കറ്റ് വാങ്ങാന്‍ ലിഗയുടെ കൈവശം പണം ഉണ്ടായിരുന്നു എന്ന് കരുതുന്നില്ല. മൃതദേഹം ലിഗയുടേതെന്ന് ഷാജി തിരിച്ചറിഞ്ഞു.
Post Your Comments