പിറന്നാള്‍ ദിനത്തില്‍ സച്ചിനെ ട്രോളിയിരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ക്രിക്കറ്റ് ഡോട്ട് കോം. ഇന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഡാമിയര്‍ ഫ്‌ളെമിങ്ങും പിറന്നാള്‍ ആഘോഷിക്കുകയാണ്. സച്ചിനെതിരേ ഒരുക്കിയത് ഇതടിസ്ഥാനമാക്കിയുള്ള ട്രോളാണ്. സച്ചിന്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത് ഫാസ്റ്റ് ബോളറായിരുന്ന ഫ്‌ളെമിങ്ങിന് ജന്മദിനാശംസ നേര്‍ന്ന വെബ്‌സൈറ്റ് അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വീഡിയോയാണ്.
ഇവര്‍ ഇതിനൊപ്പം ചേര്‍ത്തത് ഫ്‌ളെമിങ്ങിന്റെ ബോളില്‍ സച്ചിന്റെ കുറ്റി തെറിക്കുന്ന വീഡിയോയാണ്. ആരാധകര്‍ സച്ചിനെ അപമാനിക്കുന്ന ട്വീറ്റിനെതിരേ രൂക്ഷ വിമര്‍ശനുമായാണ് പ്രതികരിക്കുന്നത്. ഫ്‌ളെമിങ് സച്ചിനെ ബൗള്‍ഡാക്കിയത് 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2000ല്‍ പെര്‍ത്തില്‍ നടന്ന കാള്‍ട്ടന്‍ ആന്‍ഡ് യുണൈറ്റഡ് സീരിസിലായിരുന്നു. ഫ്‌ളെമിങ്ങിനെ സച്ചിന്‍ അടിച്ചു പറത്തുന്ന വീഡിയോ ഇട്ടാണ് ആരാധകര്‍ ഇതിനു മറുപടി നല്‍കുന്നത്.
ട്വീറ്റിനടിയില്‍ പന്തില്‍ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളും പരാമര്‍ശിക്കാന്‍ ആരാധകര്‍ മറന്നില്ല. എത്ര വിലക്ക് കിട്ടിയാലും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് നന്നാകില്ലെന്നാണ് ചിലര്‍ വിമര്‍ശിക്കുന്നത്.
Post Your Comments